68 പൈസയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടുന്ന രാജ്യവും 135 രൂപയ്ക്ക് ഒരു ലിറ്റര്‍ കിട്ടുന്ന രാജ്യവും

0

0.01 ഡോളറിന്( 68 പൈസ ) ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടുന്ന രാജ്യമോ? അതെ കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നോ ? അതെ ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വില കുറവുള്ള വെനസ്വേലയിലെ കാര്യമാണ്പറഞ്ഞത്.

പെട്രോള്‍ വില തീരെ കുറഞ്ഞ രാജ്യങ്ങള്‍. ഏറ്റവും കുറവ് പെട്രോള്‍ വിലയുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഇറാന്‍, കുവൈറ്റ്, ഈജിപ്റ്റ് തുടങ്ങിയവയ്ക്കാണ്. ഏകദേശം 18 രൂപ മുതല്‍ 30 രൂപ വരെയാണ് ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന്റൈ വില. സുഡാന്‍ ഇക്വഡോര്‍, ബഹ്‌റൈന്‍. ബോളിവിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും പെട്രോള്‍ വിലയുടെ കാര്യത്തില്‍ പിന്നില്‍ തന്നെ. ക്രൂഡ് ഓയില്‍ വന്‍തോതില്‍ കുഴിച്ചെടുത്ത് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലാണ് പെട്രോള്‍ വില ഇത്രയും കുറഞ്ഞ നിലയിലുള്ളത്. അതായത് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്നര്‍ഥം.ഒമാന്‍, ഇന്‍ഡൊനേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളും പെട്രോള്‍ വിലയുടെ കാര്യത്തില്‍ പിന്നില്‍ തന്നെയാണ്. 36 രൂപ മുതല്‍ 55 രൂപ വരെ  ഒക്കെയേ ഇവിടെയും വിലയുള്ളൂ.

സിംഗപ്പൂര്‍, യുകെ, ഫ്രാന്‍സ്, ഇറ്റലി, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ് പെട്രോള്‍ വില എക്കാലത്തും കൂടുതല്‍. ഇവരെയൊക്കെ കടത്തിവെട്ടുന്ന പെട്രോള്‍ വിലയുള്ള ഒരു രാജ്യമുണ്ട്. അതാണ്‌ ഹോംങ്കോങ്ങ്. ഇവിടുത്തെ ഒരു ലിറ്റര്‍ പെട്രോള്‍ വില കേട്ടാല്‍ ഞെട്ടും. 135 രൂപയിലധികമാണ്  ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് കൊടുക്കേണ്ടത്.