എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം നിർമ്മിക്കാൻ 400 കിലോമീറ്ററിലധികം പറന്ന് പൈലറ്റ്

Share

എലിസബത്ത് രാജ്ഞിയുടെ മരണം ലോകമെമ്പാടും പലതരത്തിലുള്ള ആദരാജ്ഞലികൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. രാജ്ഞിയോടുള്ള ആദരസൂചകമായി പലരും വ്യത്യസ്ത ആശയങ്ങളുമായി രംഗത്തെത്തിയിരുന്നു. സെപ്തംബർ 8 ന് എലിസബത്ത് രാജ്ഞി അന്തരിച്ചതിനുശേഷം ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും ചുവർചിത്രങ്ങളും ഉയർന്നുവന്നിട്ടുണ്ട്. അവയിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലായി.

ഇപ്പോഴിതാ, അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയുടെ എക്കാലത്തെയും വലിയ ഛായാചിത്രം സൃഷ്ടിക്കാൻ ഒരു പൈലറ്റ് 400 കിലോമീറ്ററിലധികം പറന്നിരിക്കുകയാണ്. കിരീടം ധരിച്ച എലിസബത്ത് രാജ്ഞിയുടെ സൈഡ് പ്രൊഫൈൽ ‘വരയ്ക്കാൻ’ അമൽ ലാർലിഡ് എന്ന പൈലറ്റ് പൈപ്പർ പിഎ-28 രണ്ട് മണിക്കൂർ പറത്തി. ഈ ശ്രമം യുകെ ഹോസ്‌പീസിനായി പണം സ്വരൂപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. വ്യാഴാഴ്ചയാണ് ഈ വേറിട്ട ഛായാചിത്രരചന നടന്നത്. ഗ്ലോബൽ ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസ് ആയ ഫ്ലൈറ്റ്റാഡാർ 24 ആണ് ട്രാക്ക് ചെയ്തത്.

105 കിലോമീറ്റർ ഉയരവും 63 കിലോമീറ്റർ വീതിയുമുള്ള ഫ്ലൈറ്റ്പാത്ത് പോർട്രെയ്റ്റ് ട്വിറ്ററിൽ വൈറലായിമാറിയിരിക്കുകയാണ്. ‘ പൈലറ്റ് അമൽ ലാർലിഡ് അന്തരിച്ച രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും പണം സ്വരൂപിക്കാനും ആഗ്രഹിച്ചു, അതിനാൽ ഇന്ന് അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ഛായ ചിത്രം പൂർത്തിയാക്കി. എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം’- ചിത്രത്തിന്റെ കുറിപ്പ്.

Read more

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ ഫോട്ടോ വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോ

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

കാലിഫോര്‍ണിയ: ആപ്പിളിൻ്റെ സിഇഒ തലപ്പത്തിൽ 15 വർഷം പൂർത്തിയാക്കിയ ടിം കുക്ക് പടിയിറങ്ങി. ജോൺ ടെർനസ് ആപ്പിളിൻ്റെ പുതിയ ചീഫ് എക്സി