ഇന്ത്യന്‍ സംഗീതലോകത്തിന്‍റെ നഷ്ടം: വാണി ജയറാമിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ത്യന്‍ സംഗീതലോകത്തിന്‍റെ നഷ്ടം: വാണി ജയറാമിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
pinarayi-online-1200

വാണി ജയറാം മലയാളിയല്ല എന്ന് ചിന്തിക്കാനുള്ള പഴുതുപോലും കൊടുക്കാത്ത മലയാളിത്തമുള്ള സ്വരത്തിലാണ് ശ്രുതിശുദ്ധിയോടെ അവര്‍ പാടിയത്. വാണി ജയറാമിന്‍റെ വിയോഗം ഇന്ത്യന്‍ സംഗീതലോകത്തിന്‍റെ നഷ്ടമാണ്
തിരുവനന്തപുരം: പ്രശസ്ത ഗായിക വാണി ജയറാമിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസില്‍ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയ - ചലച്ചിത്ര സംഗീത രംഗങ്ങളില്‍ ശബ്ദമാധുര്യം കൊണ്ട് അനശ്വരതയാര്‍ജ്ജിച്ച വാണി ജയറാം തമിഴ്, കന്നട, മലയാളം, ഹിന്ദി സിനിമകളിലായി പതിനായിരത്തോളം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മലയാളഭാഷ അതിന്‍റെ തനിമയോടെ ഉച്ചരിക്കുന്നതില്‍ വാണി ജയറാം കാട്ടിയ ശ്രദ്ധ പില്‍ക്കാല ഗായകര്‍ക്കൊക്കെയും മാതൃകയാണ്. ഗാനാലാപനത്തിനുള്ള ദേശീയ അവാര്‍ഡും വിവിധ സംസ്ഥാനങ്ങളുടെ അവാര്‍ഡുകളും നേടിയിട്ടുള്ള വാണി ജയറാമിനോട് മലയാള ചലച്ചിത്ര സംഗീതാസ്വാദകര്‍ക്ക് സവിശേഷമായ താല്പര്യം തന്നെ എന്നുമുണ്ടായിരുന്നു. അത് മരണാനന്തരവും തുടരുക തന്നെ ചെയ്യും.

ദുഃഖകരമായ ആ വേര്‍പാടിനുശേഷവും വാണി ജയറാം മധുരതരമായ അവരുടെ ഗാനങ്ങളിലൂടെ ആസ്വാദക മനസുകളില്‍ ജീവിക്കും. മുഹമ്മദ് റാഫി മുതല്‍ക്കിങ്ങോട്ട് ഏറ്റവും പുതിയ തലമുറയിലെ ഗായകരോടൊപ്പം വരെ പല പതിറ്റാണ്ടുകളിലായി അവര്‍ പാടി. വാണി ജയറാം മലയാളിയല്ല എന്ന് ചിന്തിക്കാനുള്ള പഴുതുപോലും കൊടുക്കാത്ത മലയാളിത്തമുള്ള സ്വരത്തിലാണ് ശ്രുതിശുദ്ധിയോടെ അവര്‍ പാടിയത്. വാണി ജയറാമിന്‍റെ വിയോഗം ഇന്ത്യന്‍ സംഗീതലോകത്തിന്‍റെ നഷ്ടമാണ്. വാണി ജയറാമിന്‍റെ സ്മരണയ്ക്കുമുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Read more

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍: മൂന്ന് ആഴ്ച്ച കൂടി നീട്ടിയെന്ന് ഡോണൾഡ് ട്രംപ്

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍: മൂന്ന് ആഴ്ച്ച കൂടി നീട്ടിയെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ നീട്ടി. മൂന്നാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡിഎംകെയുടെ വിലയിരുത്തൽ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡിഎംകെയുടെ വിലയിരുത്തൽ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന നടനും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ് ജയിക്കാൻ സാധ‍്യതയുണ്ടെ

പശ്ചിമേഷ്യൻ സംഘർഷം; ഗർഭനിരോധന ഉറയുടെ വിലയും വർധിക്കും; 20 മുതൽ 30 ശതമാനം വരെ ഉയരും

പശ്ചിമേഷ്യൻ സംഘർഷം; ഗർഭനിരോധന ഉറയുടെ വിലയും വർധിക്കും; 20 മുതൽ 30 ശതമാനം വരെ ഉയരും

ക്വലാലംപുർ: പശ്ചിമേഷ്യൻ സംഘർഷം ആഗോള വിതരണ ശൃംഖലയെ ബാധിച്ചതിനെത്തുടർന്ന് ഗർഭനിരോധന ഉറകളുടെ വിലയിൽ 20 മുതൽ 30 ശതമാനം വരെ വർധനവുണ്ടായേക്കുമെന്