കൊറോണ: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് 19 കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തോടെ സംസ്ഥാനത്ത് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്ത് 28 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര് രോഗമുക്തി നേടി.

ഇതുവരെ 31,173 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും, ആകെ 237 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം 6103 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ടെന്നും 5155 പേരെയാണ് ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 2921 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2342 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തടയുന്നതിന്റെ ഭാഗമായി 2000 കോടിരൂപയുടെ സാമ്പത്തിക പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.സാമ്പത്തിക പാക്കേജില്‍ നിന്ന് 2000 കോടി കുടുംബശ്രീ വഴി വായ്പ ലഭ്യമാകും. നേരത്തെ പ്രളയകാലത്തും ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ നിലവില്‍ ദുരന്തത്തിന്റെ വ്യാപ്തി വലുതായത് കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.