തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേർ വിജയിച്ചു. 3,69,238 പേർ പരീക്ഷയെഴുതിയതിൽ 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.14,244 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം, 87.44%. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയശതമാനം- 78%.
. 79 സ്കൂളുകൾ 100 ശതമാനം വിജയം നേടി. സർക്കാർ സ്കൂളുകളിൽ 83.04, എയ്ഡഡ് സ്കൂളുകള്‍ 86.36, അൺ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയം. 14,244 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 183 വിദ്യാർഥികൾ1200ൽ 1200 മാർക്ക് നേടി ഒന്നാമതെത്തി.
വിജയശതമാനത്തില്‍ വര്‍ധനയുണ്ട്. 83.75 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 3,69, 238 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
WWW.dhsekerala.gov.in, www.keralaresult.nic.in, www.prd.kerala.gov.in,എന്നീ വെബ്സൈറ്റുകളിലും ഐഎക്സാം എന്ന മൊബൈൽ ആപ്ലിക്കേഷനിലും ഫലം അറിയാം.
മെയ് പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. മെയ് 20-ന് ട്രെയില്‍ അലോട്ട്മെന്‍റ്. ആദ്യഘട്ട അലോട്ട്മെന്‍റെ മെയ് 24-ന്. ജൂണ്‍ മൂന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളും ഒരുമിച്ച് ആരംഭിക്കുന്നത്. 2019-2020 അധ്യായന വര്‍ഷത്തില്‍ 203 അധ്യായന ദിവസങ്ങള്‍ സാധ്യമാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 226 അധ്യായന ദിവസങ്ങള്‍ ലക്ഷ്യമിടുന്നു.