പ്രവാസി മലയാളി അസോസിയേഷൻ ജോഹർ ബഹറു ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പി എം എ ജെ മ്യൂസിക്കൽ നൈറ്റ് ബെർജായ വാട്ടർ ഫ്രണ്ട് ഹോട്ടൽ സ്റ്റുലാങ് ലൗഡിൽ സെപ്തംബർ 23നു വെള്ളിയാഴ്ച വൈകുന്നേരം 6.30 നു അരങ്ങേറുമെന്നു സംഘടകർ അറിയിച്ചു.
നീണ്ട ഇടവേളകൾക്കു ശേഷം വീണ്ടും ആഘോഷങ്ങൾ തിരിച്ചു വരികയാണ്. മലേഷ്യയിലെ മലയാളികൾക്കു ആഘോഷിക്കാൻ ഉത്സവത്തിന്റെ പ്രതീതിയാണ് സംഘടകർ ജോഹറിൽ ഒരുക്കിയിരിക്കുന്നത്. സിനിമ പിന്നണി ഗായകരായ വിതുപ്രതാപ്,രഞ്ജിനി ജോസ്,കണ്ണൂർ ഷെരീഫ്,രഹന,എന്നിവരെ കൂടാതെ നിരവധി ചാനൽ ആർട്ടിസ്റ്റുകളും സിനിമ കോമഡി താരങ്ങളും അണിനിരക്കുന്ന മറക്കാനാവാത്ത ഒരു മെഗാഷോ തന്നെ ആയിരിക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു.
മലേഷ്യയുടെ എല്ലാ സ്റ്റേറ്റിലും മലയാളികൾ ഇതൊരു ഉത്സവമായി ആഘോഷിക്കുകയാണ്. പ്രോഗ്രാമിന്റെ ടിക്കറ്റ് ഓൺലൈനിൽ ലഭ്യമാണെന്ന് പ്രോഗ്രാം ചെയർമാൻ കബീർ അറിയിച്ചു.