ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ കേസ്

ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ കേസ്
bindu-05-1496642114-17-1508228751

കൊല്ലം: മഹിളാ കോൺഗ്രസ് നേതാവും കൊല്ലം ഡി.സി.സി. അധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്‍ക്കെതിരെ പോക്സോ കേസ്. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്കൊപ്പം ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടതിനാണ് ബിന്ദു കൃഷ്ണയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.

ഇരയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരെ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചതിനാണ് പോക്സോ നിയമപ്രകാരം ഇന്നലെ രാത്രി പത്തുമണിയോടെ ഓച്ചിറ പൊലീസ് കേസെടുത്തത്. പരാതിയെ തുടര്‍ന്ന് ബിന്ദു ഫേസ്ബുക്കില്‍ നിന്ന് തന്‍റെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ബിന്ദു കൃഷ്ണയുടെ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്