കവിതാ മോഷണ വിവാദം; ദീപാ നിശാന്തിനേയും ശ്രീചിത്രനേയും പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു

0

കവിതാ മോഷണ വിവാദത്തിനു പിന്നാലെ ദീപാ നിശാന്തിനേയും ശ്രീചിത്രനേയും പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു. നേരത്തെ നിശ്ചയിച്ച പല പരിപാടികളില്‍ നിന്നും ഇരുവരെയും സംഘാടകര്‍ ഒഴിവാക്കി. ചൊവ്വാഴ്ച തൃശ്ശൂരില്‍ സംഘടിപ്പിച്ച ജനാഭിമാന സംഗമത്തില്‍ ശ്രീചിത്രനേയും ദീപാ നിശാന്തിനേയും ക്ഷണിച്ചിരുന്നു.

പരിപാടിയുടെ നോട്ടീസിലും മറ്റു പ്രമുഖരുടെ ചിത്രങ്ങള്‍ക്കൊപ്പം ഇരുവരുടെയും പേരും ഫോട്ടോയും വെച്ച് നോട്ടീസും അച്ചടിച്ചതിനു പിന്നാലെയാണ് ഇരുവരെയും ഒഴിവാക്കിയത്.

സാറാ ജോസഫ് ചെയർപേഴ്സണും സി.രാവുണ്ണി കൺവീനറുമായ സംഘാടക സമിതിയാണു സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ‘ഭരണഘടനയ്ക്കൊപ്പം, ലിംഗനീതിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തിയാണു ജനാഭിമാന സംഗമം. സ്വാമി അഗ്നിവേശാണു സംഗമം ഉദ്ഘാടനം ചെയ്യുന്നത്. 
>അതേസമയം, വിദ്യാർഥി കോർണറിൽ നടക്കാനിരിക്കുന്ന ജനാഭിമാന സംഗമത്തിൽനിന്നു ശ്രീചിത്രനെയും ദീപാ നിശാന്തിനെയും തങ്ങൾ ഒഴിവാക്കിയിട്ടില്ലെന്നു സംഘാടക സമിതി കൺവീനർ സി.രാവുണ്ണി അറിയിച്ചു. 
എന്നാല്‍ ശ്രീചിത്രന പശങ്കടുക്കുന്നതിനാല്‍ പരിപാടിക്ക് പോകില്ലെന്ന് ദീപാ നിശാന്ത് നേരത്തെ തന്നെ അറിയിച്ചിരുന്നു. അടുത്തിടെ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ശ്രീചിത്രന്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.