വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് മരിച്ചവരുടെ അസ്ഥികള്‍ കൊണ്ട് നിർമ്മിച്ച പള്ളി

മരിച്ചവരുടെ അസ്ഥികള്‍ കൊണ്ട് നിര്‍മിച്ചൊരു പള്ളി! കേള്‍ക്കുമ്പോള്‍ കെട്ടുകഥ എന്ന് തോന്നാമെങ്കിലും ഇങ്ങനെ ഒരു അപൂര്‍വ പള്ളി ഉണ്ട് .അങ്ങ് പോളണ്ടില്‍.തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സ്സേർമ്നയിലാണ് അത്ഭുതകരമായ ഈ പള്ളി സ്ഥിതി ചെയ്യുന്നത് .

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് മരിച്ചവരുടെ അസ്ഥികള്‍ കൊണ്ട് നിർമ്മിച്ച പള്ളി
charch

മരിച്ചവരുടെ അസ്ഥികള്‍ കൊണ്ട് നിര്‍മിച്ചൊരു പള്ളി! കേള്‍ക്കുമ്പോള്‍ കെട്ടുകഥ എന്ന് തോന്നാമെങ്കിലും ഇങ്ങനെ ഒരു അപൂര്‍വ പള്ളി ഉണ്ട് .അങ്ങ്  പോളണ്ടില്‍.തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സ്സേർമ്നയിലാണ്  അത്ഭുതകരമായ ഈ പള്ളി സ്ഥിതി ചെയ്യുന്നത് .

uploads/news/2016/11/48036/ch-2.jpg

സ്‌കള്‍ ചാപ്പൽ എന്നാണ് ഈ പളളി അറിയപ്പെടുന്നത് തന്നെ .കാരണം  ഈ ക്രിസ്ത്യൻ പളളിയുടെ ചുമരുകളും മേൽക്കൂരയും നിര്‍മ്മിച്ചിരിയ്ക്കുന്നത് മരിച്ചുപോയ മനുഷ്യരുടെ അസ്ഥികളും തലയോട്ടികളും കൊണ്ടാണ്. ചരിത്രപ്രസിദ്ധമായ സിലഷ്യൻ യുദ്ധം,തേർട്ടി ഇയേഴ്സ് യുദ്ധം എന്നിവയിലും, പ്ലേഗ്, കോളറ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് മരിച്ചവരുടേതുമടക്കം 24000 പേരുടെ അസ്ഥികളാണ് പള്ളി നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 1776 ലാണ് എന്നാണ് കരുതപെടുന്നത് .

ഇങ്ങനയൊരു പള്ളിയുടെ നിര്‍മ്മാണത്തിന് പിന്നില്‍ വക്ലാവ് ടോമസെക്ക് എന്ന പുരോഹിതനാണ്. അദ്ദേഹം 1804ല്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ തലയോട്ടിയും അസ്ഥികളും പള്ളിയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നു.

മരിച്ചവര്‍ക്കായുളള സ്മാരകം എന്ന നിലയിലാണ് യുദ്ധങ്ങളിലും രോഗം ബാധിച്ചും മരിച്ചവരുടെ അസ്ഥികളും തലയോട്ടികളും പളളി പണിയാന്‍ കുഴിമാടത്തില്‍ നിന്ന് കുഴിച്ചെടുത്തത്. പളളിയുടെ ചുമരുകളും മേൽക്കൂരയും എല്ലാം നിര്‍മിച്ചിരിക്കുന്നത്പു അസ്ഥികള്‍ ചേര്‍ത്തു തന്നെ .പുറമേ നിന്ന് നോക്കിയാൽ മറ്റേതൊരു പളളി പോലെ സാധാരണമാണ് ഈ പള്ളിയും .എന്നാല്‍ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ കാത്തിരിക്കുന്നത് അസ്ഥികള്‍ കൊണ്ട് തീര്‍ത്ത ഒരു ചരിത്ര സ്മാരകമാണ് .

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു