ഗുണനിലവാരമില്ല: 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു

Share

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 30,000 ആന്റിജന്‍ ടെസ്റ്റ് ക്വിറ്റുകള്‍ തിരിച്ചയച്ചു. അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചയച്ചത്.

പുണെ ആസ്ഥാനമായ മൈലാസ് ഡിസ്‌കവറി സെല്യൂഷനില്‍ നിന്നാണ് ഒരു ലക്ഷം ആന്റിജന്‍ കിറ്റുകള്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വാങ്ങിയത്. ഇതില്‍ 62858 കിറ്റുകള്‍ ഉപയോഗിച്ചു. 5020 കിറ്റുകളിലെ പരിശോധനാ ഫലം വ്യക്തമായില്ല. 32122 കിറ്റുകള്‍ ആണ് തിരിച്ചയച്ചത്. 4,59,00,000 (4 കോടി 59 ലക്ഷം) വില വരുന്നതാണ് കിറ്റുകള്‍.

ഉപയോഗിച്ച കിറ്റുകളുടെ മുഴുവന്‍ തുകയും കമ്പനിക്ക് തിരിച്ചു നല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. മറ്റ് കമ്പനികളുടെ കിറ്റുകള്‍ സ്റ്റോക്കുള്ളതിനാല്‍ പരിശോധന തടസപ്പെടില്ല. സംസ്ഥാനത്ത് 70 ശതമാനത്തിലേറെയും ആന്റിജന്‍ പരിശോധനയാണ് നടക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാന്‍ വിദഗ്ദ്ധ നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്