പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം

Share

മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം. പി ആര്‍ ശ്രീജേഷ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ നേതാവ് നീരജ് ചോപ്ര, രവികുമാര്‍ ദഹിയ, ലോവ്‌ലിന ബൊറോഗെയിന്‍, മന്‍പ്രീത് സിംഗ്, മിഥാലി രാജ് എന്നിവരുള്‍പ്പെടെ 12 താരങ്ങള്‍ക്കാണ് ഇത്തവണ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന.

സുനില്‍ ഛേത്രിയിലൂടെ ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു ഫുട്‌ബോള്‍ താരത്തിന് ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്നത്. ഈ മാസം 13ന് ഡല്‍ഹിയില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും. ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്കാണ് മിഥാലി രാജിന് ഖേല്‍രത്‌ന.

ടോക്യോ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അവനി ലേഖര, മനീഷ് നല്‍വാള്‍, കൃഷ്ണനാഗര്‍, പ്രമോദ് ഭാഗത്, സുമിത് ആന്റ്‌ലിന്‍ എന്നിവരും ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. ഖേല്‍രത്‌ന ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി ആര്‍ ശ്രീജേഷ്. നേരത്തെ അഞ്ജു ബോബി ജോര്‍ജിനും ബീന മോള്‍ക്കും ഖേല്‍രത്‌ന ലഭിച്ചിരുന്നു.

35കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചു. ബോക്‌സിംഗ് താരം കെ സി ലേഖയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. മലയാളികളായ പി രാധാകൃഷ്ണന്‍ നായര്‍, ടി പി ഔസേപ്പ് എന്നിവര്‍ ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹരായി.

Read more

"നിങ്ങളില്ലാതെ ഇനി എന്ത് ചെയ്യണം?": പിതാവിന്റെ ഓർമയിൽ തകർന്ന് മെസ്സി; വിരമിക്കൽ സൂചന നൽകി ഇൻസ്റ്റഗ്രാം പോസ്റ്റ്

"നിങ്ങളില്ലാതെ ഇനി എന്ത് ചെയ്യണം?": പിതാവിന്റെ ഓർമയിൽ തകർന്ന് മെസ്സി; വിരമിക്കൽ സൂചന നൽകി ഇൻസ്റ്റഗ്രാം പോസ്റ്റ്

റോസാരിയോ: പിതാവില്ലാതെ ഇനി എത്രകാലം മൈതാനത്ത് തുടരാനാകുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം ഉണ്ടെന്ന് തുറന്നുപറഞ്ഞ് അർജൻ്റൈൻ ഫു

"അള്ളാഹുവിന് സ്തുതി, ഹോർമുസ് ഇനി ഞങ്ങൾ നിയന്ത്രിച്ചോളാം"; വീണ്ടും അവകാശവാദവുമായി ട്രംപ്

"അള്ളാഹുവിന് സ്തുതി, ഹോർമുസ് ഇനി ഞങ്ങൾ നിയന്ത്രിച്ചോളാം"; വീണ്ടും അവകാശവാദവുമായി ട്രംപ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൻ്റെ പൂർണനിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ