അങ്ങനെ പ്രഭാസും മാഡം തൂസാദ്‌സില്‍

0

ബാഹുബലി താരം പ്രഭാസും ഒടുവില്‍ പ്രശസ്തമായ ബാങ്കോക്കിലെ മാഡം തൂസാദ്‌സ് മെഴുക് മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചു.ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ് രാജമൗലി തന്നൊണ് ഇക്കാര്യം ട്വിറ്റിറിലൂടെ സ്ഥിരീകരിച്ചത്.

ഇക്കാലത്ത് ഒരു വാര്‍ത്ത മുടിവയ്ക്കുന്നത് അസാധ്യമാണ്. ആ ശുഭവാര്‍ത്ത താന്‍ ഇന്ന് തന്നെ വെളിപ്പെടുത്തുന്നുവെന്ന മുഖവുരയോട് കൂടിയാണ് പ്രഭാസിന്റെ ട്വീറ്റ്.അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രതിമ സ്ഥാപിതമാകും.

ഈ മ്യുസിയത്തില്‍ പ്രതിമ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്. അതിനിടെ ബാഹുബലിയില്‍ പ്രഭാസ് അഭിനയിച്ച അമരേന്ദ്ര എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിലാകും പ്രതിമ നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.2015-ലാണ് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുഹലി പുറത്തിറങ്ങിയത്. ഇതിന്റെ രണ്ടാം ഭാഗമായ ബാഹുബലി-2 2017 ഏപ്രില്‍ 28-നാണ് റിലീസ് ചെയ്യുക.

ഇന്ത്യന്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായി, ഹൃത്വിക് റോഷന്‍, കരീന കപൂര്‍, മാധുരി ദീക്ഷിത്, കത്രീന കൈഫ് എന്നിവരുടെ മെഴുകു പ്രതിമകളും മാഡം ട്യുസോ മ്യൂസിയത്തിലുണ്ട്