ചടുലമായ നൃത്തച്ചുവടുകളുമായി പ്രേക്ഷകരെ കോരിത്തരിപ്പിച്ച നടനാണ് പ്രഭുദേവ. കോളിവുഡ് ഗോസിപ് കോളങ്ങളിൽ ചൂടൻ ചർച്ചയ്ക്ക് വഴിയൊരുക്കിയതാണ് പ്രഭുദേവയുടെ വിവാഹമോചനവും പ്രണയവും പ്രണയത്തകർച്ചയുമെല്ലാം.
റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുമുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹമോചനം നേടി. ഏറെക്കാലം നയന്‍താരയുമായുള്ള ബന്ധം തുടര്‍ന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.
പ്രഭുദേവ വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സഹോദരിയുടെ മകളുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രഭുദേവയുടെ വിവാഹ വാർത്ത ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന അഞ്ചോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബോളിവുഡിലെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ ഇപ്പോൾ. രാധേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാൻ ആണ് നായകൻ.