ചിത്രീകരണത്തിനിടെ വീണു; നടന്‍ പ്രകാശ് രാജിന് പരിക്ക്

0

സിനിമ ചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. കെയ്യിനാണ് പരിക്കേറ്റത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ശസ്ത്രക്രിയയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്‌തു.

“ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയക്കുവേണ്ടി എന്‍റെ സുഹൃത്ത് ഡോ. ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ആലോചനകളില്‍ എന്നെ ഉള്‍പ്പെടുത്തുക”. പ്രകാശ് രാജിന്റെ ട്വീറ്റിൽ വ്യക്തമാക്കി.