രാജകീയ പ്രൗഢിയിൽ പ്രണവും കല്ല്യാണിയും

രാജകീയ പ്രൗഢിയിൽ പ്രണവും കല്ല്യാണിയും
image (1)

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കയാണ് സിനിമാ പ്രേമിക്കളെല്ലാവരും. ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പൊ ആരാധകരെ മുഴുവൻ ആവേശത്തിലാഴ്ത്തി പ്രണവും കല്യാണിയും കൂടിയുള്ള ഗാനരംഗത്തിന്‍റെ ചിത്രം പുറത്തുവിട്ടിരിക്കയാണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർ. രാജകിയ പ്രൗഢിയിൽ നൃത്തം ചെയ്യുന്ന താര ജോഡികളാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ ചർച്ച വിഷയം.

ഐ.വി ശശിയുടെ മകൻ  അനിലും, പ്രിയദർശനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ സുനിൽ ഷെട്ടി, കീർത്തി സുരേഷ്, അർജുൻ സർജ, മുകേഷ് എന്നി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ