പ്രണവ് മോഹൻലാല്‍ നായകനായ ചിത്രം ‘ഹൃദയം’ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാൽ ഈ ആഘോഷങ്ങളിൽ ഒന്നും പങ്കുചേരാതെ ഒരു യാത്രയിലാണ് നായകനായ പ്രണവ് മോഹൻലാൽ. ഹിമാചൽ പ്രദേശിലൂടെയുള്ള യാത്രയിലാണ് താരമിപ്പോൾ.
പ്രണവ് മോഹൻലാലിന്റെ ഹിമാലയൻ യാത്രകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പ്രണവിന്റെ യാത്രകളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹൻലാല്‍ തന്നെ പങ്കുവെച്ച ഹിമാചല്‍ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
ഹിമാചൽ പ്രദേശിന്റെ ഭംഗി നിറയുന്ന ചിത്രങ്ങളാണ് പ്രണവിന്റെ ഇൻസ്റ്റാഗ്രാം പേജിൽ. കുൻസും ലാ – ചന്ദ്ര താൽ റൂട്ടിലെ കാഴ്ചയും സ്പിതി താഴ്‌വരയിലേക്കും തിരിച്ചും വരുന്ന യാത്രികരുടെ ഇടത്താവളമായ ചാച്ചാ-ചാച്ചി ചന്ദ്ര ധാബയുടെ ചിത്രവും പാർവതി വാലിയിലെ മുധ് ഗ്രാമം, എന്നിവയുടെ ചിത്രങ്ങളും പ്രണവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
രസകരമായ നിരവധി കമന്റുകളാണ് ഇതിനെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരു സ്വന്തം പടം ഇട്ടുവെന്നാണ് ഒരാൾ കമന്റ് ചെയ്തത്. പടം വേറെ ലെവൽ ആയി…വല്ലോം അറിയുന്നുണ്ടോ? എന്നാണ് മറ്റൊരാൾ ചോദിച്ചത്. ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യവും പ്രണവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയവരിൽപ്പെടുന്നു.