ബോളിവുഡിന് പിന്നാലെ തമിഴ് പിന്നണി ​ഗാനരം​ഗത്ത് ശബ്ദമാവാനൊരുങ്ങി പ്രാർഥന ഇന്ദ്രജിത്ത്

Share

ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥന തമിഴ് പിന്നണി ​ഗാനരം​ഗത്തേയ്ക്ക്. തമിഴ് നടൻ വിശാലിന്റെ പ്രൊഡക്ഷൻ സംരംഭമായ വിശാൽ ഫിലിം ഫാക്ടറി നിർമിക്കുന്ന ചിത്രത്തിലാണ് പ്രാർഥന പാടുന്നതെന്നാണ് സൂചന. യുവൻ ശങ്കർ രാജയാണ് സം​ഗീത സംവിധാനം.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെ‍ പ്രാർത്ഥന ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ​ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ​'രേ ബാവ്‍രേ' എന്ന് തുടങ്ങുന്ന ​ഗാനമാണ് ​ഗോവിന്ദിനൊപ്പം ചേർന്നാണ് പ്രാർഥന ആലപിച്ചത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ..

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ 'മോഹൻലാൽ' എന്ന ചിത്രത്തിൽ 'ലാലാലാലേട്ടാ…', അന്ന ബെൻ നായികയായ 'ഹെലനി'ലെ 'താരാപദമാകേ…', സുരാജ് നായകനായ 'കുട്ടൻപിളളയുടെ ശിവരാത്രി' എന്ന ചിത്രത്തിലെ 'നാടൊട്ടുക്ക്…' എന്നീ ​ഗാനങ്ങളാണ് മലയാളത്തിൽ പ്രാർത്ഥന പാടിയിട്ടുളളത്.

പ്രാർത്ഥനയുടെ പാട്ടുകൾക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. പ്രാർത്ഥന പാട്ടു പാടുന്ന വീഡിയോകൾ പൂർണിമയും ഇന്ദ്രജിത്തും പൃഥ്വിരാജമെല്ലാം ഇന്സ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുമുണ്ട്.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു