നീണ്ട കാലത്തെ പ്രവാസജീവിതത്തിനു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത; പ്രവാസികള്‍ക്ക് മാസം 5000 രൂപ മുതല്‍ 50,000 രൂപ വരെ പെന്‍ഷന്‍

നീണ്ട കാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടില്‍  മടങ്ങിയെത്തുന്നവര്‍ക്ക് 5,000 മുതല്‍ 50,000 രൂപവരെ പ്രതിമാസം ലഭിക്കുന്ന ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിക്ക് പ്രവാസി ക്ഷേമ ബോര്‍ഡ് രൂപംനല്‍കി.

നീണ്ട കാലത്തെ പ്രവാസജീവിതത്തിനു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത;  പ്രവാസികള്‍ക്ക് മാസം 5000 രൂപ മുതല്‍ 50,000 രൂപ വരെ പെന്‍ഷന്‍
prvasi

നീണ്ട കാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടില്‍  മടങ്ങിയെത്തുന്നവര്‍ക്ക് 5,000 മുതല്‍ 50,000 രൂപവരെ പ്രതിമാസം ലഭിക്കുന്ന ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിക്ക് പ്രവാസി ക്ഷേമ ബോര്‍ഡ് രൂപംനല്‍കി.

പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയാണ് പെന്‍ഷനായി നല്‍കുക. അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ പദ്ധതിയില്‍ നിക്ഷേപിക്കാം.മൂന്ന് വര്‍ഷത്തിനകം ആറ് ഘട്ടമായോ ഒറ്റത്തവണയായോ തുക നിക്ഷേപിക്കാം. നിക്ഷേപത്തുക പൂര്‍ണമായാല്‍ മൂന്നു വര്‍ഷത്തിനു ശേഷം മാസംതോറും ഡിവിഡന്റ് നല്‍കും. പദ്ധതിയിലൂടെ 60,000 കോടി രൂപവരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. വികസന പദ്ധതികള്‍ക്കാണ് ഈ തുക ചെലവഴിക്കുക. പദ്ധതിയുടെ കരട്  സര്‍ക്കാര്‍ അംഗീകാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

ബാങ്കില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്നതിലും കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കുമെന്നതാണ് പദ്ധതിയുടെ സവിശേഷത. ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ജോലിചെയ്ത് തിരിച്ചെത്തുന്ന ഭൂരിഭാഗത്തിനും അവസാനകാലം ദാരിദ്യ്രവും രോഗവും മാത്രമാണ് സമ്പാദ്യമെന്ന തിരിച്ചറിവിലാണ് പ്രവാസികളുടെ സമ്പാദ്യം നിക്ഷേപമായി സ്വീകരിച്ചുള്ള പെന്‍ഷന്‍പദ്ധതിക്ക് രൂപംനല്‍കിയതെന്ന് പ്രവാസി ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

പ്രവാസി കുടുംബങ്ങള്‍ക്ക് വില്ലകള്‍ നിര്‍മിച്ചുനല്‍കുന്ന 'സംരക്ഷിത പ്രവാസി ഗ്രാമപദ്ധതി'യും ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്.   കേരളത്തിലെ നഗരപ്രദേശങ്ങളില്‍ ആവശ്യമായ ഭൂമി എടുത്ത് അഞ്ച് മുതല്‍ 10 വരെ സെന്റ് തിരിച്ച് 1000 മുതല്‍ 3000 വരെ സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വില്ലകള്‍ നിര്‍മിച്ച് നിശ്ചിതവിലയ്ക്ക് പ്രവാസികള്‍ക്ക് നല്‍കുന്ന പദ്ധതിയാണിത്. താഴേത്തട്ടിലും ഇടത്തരം ജീവിത നിലവാരത്തിലുമുള്ള പ്രവാസികളെ ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് സിഇഒ സി ജോസ് പറഞ്ഞു.

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്