സൗദിയില്‍ ജൂലൈ 1 മുതല്‍ ഫാമിലി ടാക്‌സ്; കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയക്കേണ്ട അവസ്ഥയില്‍ പ്രവാസികള്‍

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദി അറേബ്യയില്‍ ജൂലൈ ഒന്നു മുതല്‍ ഫാമിലി ടാക്‌സ് നടപ്പിലാക്കാന്‍ തീരുമാനം. കൂടെയുള്ള ആശ്രിതര്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയക്കേണ്ട അവസ്ഥയാണ്.

സൗദിയില്‍ ജൂലൈ 1 മുതല്‍ ഫാമിലി ടാക്‌സ്; കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയക്കേണ്ട അവസ്ഥയില്‍ പ്രവാസികള്‍
saudippl

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദി അറേബ്യയില്‍ ജൂലൈ ഒന്നു മുതല്‍ ഫാമിലി ടാക്‌സ് നടപ്പിലാക്കാന്‍ തീരുമാനം. കൂടെയുള്ള ആശ്രിതര്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയക്കേണ്ട അവസ്ഥയാണ്.

മാസം തോറും നല്‍കേണ്ടി വരുന്ന ഈ ആശ്രിതഫീസ് കനത്ത ബാദ്ധ്യത വിദേശ മലയാളികള്‍ക്ക് സമ്മാനിക്കുമെന്നാണ് ആശങ്ക. അഡ്വാന്‍സായി പണം അടയ്‌ക്കേണ്ടിയും വരുന്നതിനാല്‍ പലര്‍ക്കും കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുക മാത്രമാണ് രക്ഷ. വിദേശിയായ ഒരാള്‍ ഓരോ ആശ്രിതനും മാസം തോറും 100 റിയാല്‍ (ഏകദേശം 1,700 രൂപ) ഫീസ് നല്‍കേണ്ടി വരുമെന്നാണ് വിവരം. ഇത് വന്‍ ബാദ്ധ്യത ഉണ്ടാക്കുന്നതിനാല്‍ കൂടെയുള്ള മറ്റ് കുടുംബാംഗങ്ങളെ തിരിച്ചയയ്ക്കാന്‍ പലരും തീരുമാനിച്ചു. മലയാളികള്‍ ഉള്‍പ്പെടെ 41 ലക്ഷം ഇന്ത്യാക്കാരാണ് സൗദിയിലുള്ളത്. ദമാമിലുള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധരായി ജോലി ചെയ്യുന്നവര്‍ പോലും ഈ ചെലവ് താങ്ങാനാകില്ല എന്ന് ഭയന്ന് വീട്ടുകാരെ കയറ്റി അയയ്ക്കാനുള്ള നീക്കത്തിലാണ്.

അനേകര്‍ ഇതിനകം തന്നെ കുടുംബത്തെ നാട്ടിലേക്ക് അയച്ചതായി കുടിയേറ്റ അവകാശ പ്രവര്‍ത്തകരും പറയുന്നു. മാസം 5000 റിയാലെങ്കിലും (ഏകദേശം 86,000 രൂപ) മാസശമ്പളം വാങ്ങുന്നവര്‍ക്കാണ് പ്രധാനമായും കുടുംബവിസ കിട്ടുന്നത്. പുതിയ നിയമം അനുസരിച്ച് ഭാര്യയും രണ്ടു മക്കളുമായി കഴിയുന്നയാള്‍ക്ക് 300 റിയാല്‍ (ഏകദേശം 5000രൂപ) എങ്കിലും നല്‍കേണ്ടി വരും. ഇതിന് പുറമേ 2020 വരെ വര്‍ഷംതോറും 100 റിയാല്‍ വീതം കൂട്ടാനും നീക്കമുണ്ട്. അങ്ങിനെയായാല്‍ ഈ ചെലവ് മാസം 400 റിയാല്‍ (6,900) എന്ന രീതിയിലാകും.

ഇഖാമ പുതുക്കുന്ന കൂട്ടത്തില്‍ തന്നെ മാസംതോറുമുള്ള ഈ തുക കൂടി അടയ്‌ക്കേണ്ടിയും വരും. മാസം 100 രൂപ വീതം തന്നെ കൂടാതെയുള്ള വീട്ടിലെ മറ്റൊരാള്‍ക്ക് നല്‍കേണ്ടി വരുമ്പോള്‍ ഒരു പ്രവാസിക്ക് ഒരു വര്‍ഷം 1200 റിയാലാണ് നഷ്ടമാകുക. ഭാര്യയ്ക്കും മക്കള്‍ക്കുമായി ഇഖാമ പുതുക്കുമ്പോള്‍ തന്നെ 3,600 റിയാല്‍ (ഏകദേശം 62,000 രൂപ) 'ആശ്രിതഫീസ്' നല്‍കേണ്ടി വരും. അപ്പോള്‍ പിന്നെ ഭാര്യയേയും കുട്ടികളേയും നാട്ടിലേക്ക് അയയ്ക്കുക എന്ന വഴി മാത്രമാണ് പ്രവാസികള്‍ക്ക് ഉള്ളത്. തദ്ദേശവാസികള്‍ക്ക് തൊഴിലവസരം കൂട്ടാനായി സൗദി ഇപ്പോള്‍ തന്നെ നടപ്പാക്കിയിട്ടുള്ള പല പദ്ധതികളും പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കെയാണ് വിദേശികള്‍ക്ക് പുതിയ തലവേദനയും ഉണ്ടായിരിക്കുന്നത്.

Read more

ഒന്നര വയസുകാരന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണ കാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ കിട്ടാത്തത്

ഒന്നര വയസുകാരന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണ കാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ കിട്ടാത്തത്

ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു

അർജന്റീനയെ പുറത്താക്കാൻ വൻ ഓൺലൈൻ ഒപ്പുശേഖരണം; പിന്തുണയുമായി 9 മില്യണിലധികം ആളുകൾ

അർജന്റീനയെ പുറത്താക്കാൻ വൻ ഓൺലൈൻ ഒപ്പുശേഖരണം; പിന്തുണയുമായി 9 മില്യണിലധികം ആളുകൾ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ൽ നിന്ന് ഡിഫെൻഡിങ് ചാമ്പ്യന്മാരായ അർജന്റീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഓൺലൈൻ നിവേദനം

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ