കൊച്ചി: ഒരു പതിറ്റാണ്ടായി അമേരിക്കൻ മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിന്റെ ഗ്ലോബൽ ലോഞ്ച് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രൗഢഗംഭീരമായ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലെ വേദിയിൽ വച്ച് നടത്തി. ഹൈബി ഈഡന്‍ എംപി പ്രവാസി ചാനൽ ഗ്ലോബലിന്റെ ആപ്പ് പ്രകാശനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി വാര്‍ത്താ പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി ചാനല്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം അധ്യക്ഷനായിരുന്നു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബേബി ഊരാളില്‍, മാനേജിംങ് പാര്‍ട്ണര്‍ സുനില്‍ ട്രൈസ്റ്റാര്‍, എഡിറ്റോറിയല്‍ മേധാവി ബിജു അബേല്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
നിക്ഷേപ പദ്ധതികളുമായെത്തിയ ആർക്കെങ്കിലും ദുരനുഭവമുണ്ടായിട്ടുണ്ടെങ്കിൽ അത് മറക്കണമെന്നും കേരളമിപ്പോൾ നിക്ഷേപക പ്രോൽസാഹന സംസ്ഥാനമായി മാറിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രവാസി ഗ്ലോബൽ ലോഞ്ച് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നിക്ഷേപകർക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിൽ ബന്ധപ്പെടാമെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രവാസി ഗ്ലോബൽ ചെയർമാൻ വർക്കി എബ്രഹാം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബേബി ഊരാളില്‍, മാനേജിംങ് പാര്‍ട്ണര്‍ സുനില്‍ ട്രൈസ്റ്റാര്‍, എഡിറ്റോറിയല്‍ മേധാവി ബിജു അബേല്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
പ്രശസ്ത സിനിമ നിർമാതാവ് സാബു ചെറിയാൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ജോർജ് കാക്കനാട്ട്, വ്യെവസായ പ്രമുഖരായ ദിലീപ് വെർഗീസ്, സാജ് റിസോർട് ഉടമ സാജൻ, ജിബി പാറക്കൽ, ബി ജെ പി നേതാവ് അനോജ് റാന്നി, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ, പോൾ കറുകപ്പള്ളിൽ, ബാബു സ്റ്റീഫൻ, അലക്സ് വിളനിലം, അനിയൻ ജോർജ്, ജോസ് മണക്കാട്ട്, ജോസ് പുന്നൂസ്, ഏഷ്യാനെറ്റ് യൂ എസ് എ പ്രതിനിധി ഷിജോ പൗലോസ്, ഗൾഫ് ഇന്ത്യൻസ് ന്യൂസ് പോർട്ടൽ പ്രസാധകരായ പി.സുകുമാരൻ, പ്രതാപ് നായർ, രാജീവ് വാരിയർ, സ്റ്റീഫൻ ഊരാളിൽ, ടോമി ഊരാളിൽ കൂടാതെ അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്‌മകളായ ഫോമാ,ഫൊക്കാനാ, വേൾഡ് മലയാളി കൗൺസിൽ തുടങ്ങി പ്രവാസ ലോകത്തെ നിരവധി സംഘടനകളുടെ ഭാരവാഹികളും മലയാളി വ്യവസായികളും പരിപാടിയിൽ പങ്കെടുത്തു. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പ്, ഫ്ലാവെർസ് ടിവി യു എസ് എ ചീഫ് ബിജു സഖറിയ, രേഖ നായർ, ഗൾഫ് മേഖലയിൽ നിന്ന് സോമൻ ബേബി, വേൾഡ് മലയാളി ഫെഡറേഷന്റെ ആനി ലിബു, നോർക്ക റൂട്ട്സ് മുൻ ഡയറക്ടർ ഇസ്മായിൽ റാവുത്തർ, ലോക കേരള സഭാംഗവും ഓസ്ട്രേലിയയിലെ സാമൂഹ്യ പ്രവർത്തകനുമായ ജോൺസൺ മാമലശേരി, സിനിമാ താരം ബൈജു സ്റ്റീഫൻ, സൂര്യ ഗ്രൂപ്പ് എംഡി മനോജ് ആൻറണി, പറക്കാട്ട് ഗ്രൂപ്പ് ചെയർമാൻ പ്രകാശ് പറക്കാട്ട്, തേവര എസ്.എച്ച് കോളേജ് മാധ്യമ വിഭാഗം തലവൻ ബാബു ജോസഫ് കൂ ടാതെ 24 ന്യൂസ് പ്രതിനിധികളും മറ്റു മീഡിയ പ്രവർത്തകരും ചടങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്നു.
ആപ്പ് , പ്ലേ സ്റ്റോറുകൾ വഴി ആപ്പുകൾ ഡൗൺലോഡ് ചെയ്തും www.pravasichannel.com ബ്രൗസ് ചെയ്തും ലോകെത്തെവിടെയിരുന്നും പ്രവാസി ചാനൽ കാണാനാകും. അമേരിക്കയിലെ വിവിധ പ്ലാറ്റ് ഫോമുകളിലും ഒ.ടി.ടി കളിലും ചാനൽ ലഭ്യമാണ്.
പ്രവാസി ചാനൽ ഗ്ലോബൽ ഇനി മുതൽ ലോകമെമ്പാടുമുള്ള മലയാളികളുടെ വാർത്തകളും എല്ലാ രാജ്യങ്ങളിലും നടക്കുന്ന പരിപാടികളും സംപ്രേക്ഷണം ചെയ്യാൻ സജ്ജമാണ്. ഐ ഫോൺ, അല്ലെങ്കിൽ ആൻഡ്രോയിഡ് ഫോൺ കൊണ്ട് വീഡിയോ എടുത്താലും അത് അയച്ചാൽ പ്രവാസി ചാനൽ ഗ്ലോബൽ വഴി അത് നൽകാനുള്ള സജ്ജീകരണവും ആയി കഴിഞ്ഞു.
പ്രശസ്ത പിന്നണി ഗായിക മനിഷയുടെ പ്രാർത്ഥന ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.