സിംഗപ്പൂര്‍: ഈ വര്‍ഷത്തെ സിംഗപ്പൂര്‍ പ്രാവാസി എക്സ്പ്രസ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന “പ്രവാസി എക്സ്പ്രസ് നൈറ്റ് – 2020” VIRTUAL EVENT- പരിപാടിയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
സിംഗപ്പൂരിലെ നൃത്ത-സംഗീത മേഖലയില്‍ ആറ് പതിറ്റാണ്ടുകളായി നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് പ്രശസ്ത നര്‍ത്തകിയും “ഭാസ്കേഴ്സ് അക്കാഡമി” യിയുടെ ഫൌണ്ടറും, മുഖ്യ അധ്യാപികയുമായ ശ്രീമതി ശാന്ത ഭാസ്കര്‍, “ലൈഫ് ടൈം അചീവ്മെന്റ്റ്” അവാര്‍ഡിന് അര്‍ഹയായി.
ഒരു പറ്റം സിനിമകളില്‍ തന്മയത്വമേറിയ മികച്ച അഭിനയം കാഴ്ചവെച്ച് മലയാളി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ടോവിനോ തോമസ് “ യൂത്ത് ഐകണ്‍” അവാര്‍ഡ് കരസ്ഥമാക്കി. മുന്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ് ഉദ്യോഗസ്ഥനും അംബാസഡറുമായിരുന്ന ശ്രീ ടിപി ശ്രീനിവാസന്‍ “മലയാളി രത്ന” അവാര്‍ഡ്‌ന് അര്‍ഹനായി.
സിംഗപ്പൂരിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷാജി ഫിലിപ്പ് “സോഷ്യല്‍ എക്സല്ലന്‍സ്” അവാര്‍ഡ് കരസ്ഥമാക്കി. ഹിന്ത്-അറബ്, പാരഡൈസ് ബിരിയാണി ടാമറിന്‍റ് ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്റ് ഉടമ അനസ്, യങ്ങ് എന്‍റര്‍പ്രണര്‍ അവാര്‍ഡിന് അര്‍ഹനായി.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണയുമായി, ഇക്കൊല്ലത്തെ പ്രവാസി എക്സ്പ്രസ് നൈറ്റ് പൂര്‍ണമായും വെര്‍ച്വല്‍ ഇവന്റ് ആയാണ് ആഘോഷിച്ചത്. വരുംകാലങ്ങളില്‍ നടക്കുന്ന പൊതു പരിപാടിയില്‍ വെച്ച് ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.