പ്രേമം തരംഗം അവസാനിക്കുന്നില്ല; തമിഴ്നാട്ടില്‍ പ്രേമത്തിനു പുതിയ റെക്കോര്‍ഡ്

റിലീസ് ചെയ്തു രണ്ടു വര്ഷം പൂര്‍ത്തിയായിട്ടും പ്രേമത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. കേരളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമം തമിഴ്നാട്ടിലും വന്‍ തരംഗം തീര്‍ത്തിരുന്നു. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം 2015 മെയ് 29നാണ് റിലീസായത്.  ഒരു ടീസറോ, ട്രെയിലറോ പോലും ഇല്ലാതെ

പ്രേമം തരംഗം അവസാനിക്കുന്നില്ല; തമിഴ്നാട്ടില്‍ പ്രേമത്തിനു പുതിയ റെക്കോര്‍ഡ്
pre

റിലീസ് ചെയ്തു രണ്ടു വര്ഷം പൂര്‍ത്തിയായിട്ടും പ്രേമത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. കേരളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമം തമിഴ്നാട്ടിലും വന്‍ തരംഗം തീര്‍ത്തിരുന്നു. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം 2015 മെയ് 29നാണ് റിലീസായത്.  ഒരു ടീസറോ, ട്രെയിലറോ പോലും ഇല്ലാതെ വന്നു 50 കോടി  വാരികൂടിയ ചിത്രമായിരുന്നു പ്രേമം.

കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ചിത്രം തരംഗം തീര്‍ത്തു. ചെന്നൈയിലെ ഒരു തിയറ്ററില്‍ പ്രേമം 250 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡിട്ടിരുന്നു. ഇന്നത്തെ കാലത്ത് ഒരു സിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയാത്ത നേട്ടമായിരുന്നു അത്. നേരം എന്ന ഒരു ചിത്രം മാത്രം തമിഴില്‍ അഭിനയിച്ച നിവിന്‍ പോളിക്ക് പ്രേമം തമിഴില്‍ സ്വന്തമായി ഒരു ഇരിപ്പിടം നല്‍കി. അതുകൊണ്ടും അവസാനിച്ചില്ല.പ്രേമം മൂന്ന് തവണ ചെന്നൈയില്‍ റിറിലീസ് ചെയ്തു. എന്നാല്‍ ഇപ്പോഴിതാ പ്രേമം നാലാം തവണയും ചെന്നൈയില്‍ റിറിലീസിന് ഒരുങ്ങുകയാണ്. നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ തിയറ്ററിലെ ബുക്കിംഗ് സൈറ്റ് സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു. പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിന് പുറത്ത് പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നാല് തവണ ഒരു മലയാള ചിത്രം റിറിലീസ് ചെയ്യുന്നത് ആദ്യമാണ്. ഒരു വ്യക്തിയുടെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവും അവതരിപ്പിച്ച സിനിമയായിരുന്നു പ്രേമം.

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്