സ്വര്‍ണവില: ഒരു പവന് 31,520 രൂപയായി കുറഞ്ഞു

Share

കൊച്ചി: കുതിച്ചുയർന്ന സ്വർണ വില താഴേക്ക്. ചൊവ്വാഴ്ച  ഉച്ചവരെ രണ്ടു തവണയായി 480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. പവന് വില 31,520 രൂപയായി. ഇന്നലെ രണ്ട് തവണയായി സ്വർണവില പവന് 520 രൂപ ഉയർന്നിരുന്നു. ഇതോടെ ചരിത്രത്തിൽ ആദ്യമായി 32,000 എന്ന നിലവാരത്തിലും സ്വർണവില എത്തി. ഇന്നു രാവിലെ 200 രൂപയും ഉച്ചയ്ക്കു മുൻപായി 280 രൂപയുമാണ് പവന് കുറഞ്ഞത്.

ഇന്ന് രണ്ടു തവണ വില കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 3940 രൂപയായി. ഇന്നലെ  ഗ്രാമിന് വില 4000 രൂപയിലെത്തിയിരുന്നു. 32,000 രൂപയിൽനിന്ന് പവൻ വില 31,520 രൂപയായും കുറഞ്ഞു. വില ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപകർ സ്വർണം വിറ്റു ലാഭമെടുപ്പു നടത്തിയതാണ് വിലകുറയാനുള്ള കാരണം. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) ഇന്ന് 34 ഡോളർ കുറഞ്ഞു. 1638 ഡോളറാണ് വില.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി