പ്രധാനമന്ത്രി ഇടപെട്ടു; 100 രൂപയുള്ള ചായയ്ക്ക് ഇനിമുതല്‍ ചായയ്ക്ക് 15 രൂപ

0

കൊച്ചി : ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്‌നാക്‌സിന് 200 രൂപ, ഇങ്ങനെയൊക്കെയാണ് വിമാനത്താവളത്തിലെ കടകളിലെ സാധനങ്ങളുടെ വില. സാധാരണക്കാരാരെങ്കിലും ഇവിടെ പെട്ടുപോയാൽ വിശന്നു വലയുമെന്നത് ഉറപ്പാണ്. എന്നാൽ ഇപ്പോൾ ഇവിടത്തെ ചായയുടെ വില വെറും 15 രൂപയാണ്.

വിമാനത്താവളത്തിലെ കടകളിലെ സാധനങ്ങളുടെ അമിത വില കേട്ട് ഞെട്ടിയ തൃശ്ശൂർ സ്വദേശിയായ അഡ്വ. ഷാജി കോടൻകണ്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച ഒരു കത്താണ് ചായയുടെയും മറ്റും വില പിടിച്ചു നിർത്തിയത്.

പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് വിമാനത്താവളങ്ങളിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉൾപ്പെടെയുള്ള ചെറുകടികളും നൽകണം എന്നതാണ് നിർദ്ദേശം.

കൊച്ചി വിമാനത്താവളത്തിൽ 100 രൂപയാണ് ഷാജിയിൽനിന്ന് ചായയ്ക്ക് ഈടാക്കിയത്. വിമാനത്താവള അധികൃതർ കൈമലർത്തിയതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോർട്ടലിൽ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദേശം വന്ന കാര്യം ഷാജി പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് വിമാനത്താവളങ്ങളിൽ ഭക്ഷണ സാധനങ്ങളുടെ വിലമാറ്റിയതറിഞ്ഞത്.