' ഇന്ദ്രജിത്ത്' മലയാളസിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത പുതുതലമുറയിലെ ഏറ്റവും മികച്ച താരം; പൃഥ്വിരാജ്

' ഇന്ദ്രജിത്ത്'  മലയാളസിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത പുതുതലമുറയിലെ ഏറ്റവും മികച്ച താരം; പൃഥ്വിരാജ്
56951144

മലയാളസിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇന്ദ്രജിത്ത് എന്ന് പൃഥ്വിരാജ്. ഒരു അനിയൻ എന്ന നിലയിലല്ല ഒരു ഫിലിം മേക്കർ എന്ന രീതിയിലാണ് താനീ അഭിപ്രായം പറയുന്നതെന്നും പൃഥ്വിരാജ്  പറഞ്ഞു. ലൂസിഫർ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാൽ, മഞ്ജു വാര്യർ, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

‘ഇന്ദ്രജിത്ത് എന്ന നടനോടുള്ള സ്നേഹം അതുപോലെ തന്നെ പങ്കുവയ്ക്കുന്ന ആളാണ് മുരളി ഗോപി.എന്റെ ചേട്ടന്റെ  കരിയറിലെ ഗംഭീരമായ കഥാപാത്രം സൃഷ്ടിച്ചതും മുരളി തന്നെയാണ്. വട്ടുജയൻ എന്നും പൃഥ്വി തുറന്നുപറഞ്ഞു.
ലൂസിഫറിൽ  അസാധാരണമായ പെർഫോമെൻസാണ് ഇന്ദ്രജിത്ത് കാഴ്ച്ച വെച്ചത്. ഒരു ഷോർട്ടിലെങ്കിലും ഇതെന്താണ് ചെയ്യുന്നതെന്ന് പറയാൻ ആഗ്രഹിചെങ്കിലും സാധിച്ചില്ല.അത്രയും മികവുറ്റ രീതിയിലാണ് ചേട്ടൻ ആ വേഷം ചെയ്തത്. സൂപ്പർസ്കിൽഡ് എന്നുപറയാം. ഇപ്പോഴും മലയാളസിനിമ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത പുതുതലമുറയിലെ ഏറ്റമികച്ച താരം. ഒരുകാര്യം കൂടി, ഞാൻ ഈ പറയുന്നത് എന്റെ അഭിപ്രായമാണ്.’–പൃഥ്വിരാജ് പറഞ്ഞു.

മാധ്യമ പ്രവർത്തകനായ ഗോവർധൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് ലൂസിഫറിൽ  അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാർച്ച് 28നാണ് ലൂസിഫർ തിയറ്ററുകളിലെത്തുക.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം