പ്രിത്വിരാജിന്‍റെ കുടുംബത്തിലേക്ക് റേഞ്ച് റോവറും

പ്രിത്വിരാജിന്‍റെ കുടുംബത്തിലേക്ക് റേഞ്ച് റോവറും
prithviraj-range-rover-jpg_710x400xt

മലയാള സിനിമയിൽ ആദ്യമായി ലംബോർഗിനി സ്വന്തമാക്കിയ താരമാണ് പ്രിത്വിരാജ്.  ഇപ്പോഴിതാ ഏകദേശം മൂന്ന്‌ കോടി രൂപയോളം ഓണ്‍റോഡ്‌ വില വരുന്ന ലാൻഡ് റോവറിന്‍റെ ആഡംബര എസ്‌യുവി റേഞ്ച് റോവറും കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നും പ്രിത്വി സ്വന്തമാക്കിയിരിക്കുകയാണ്. ലാൻഡ് റോവറിന്‍റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് റേഞ്ച് റോവർ.

വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളിൽ ഈ ആഡംബര വാഹനം വിൽപ്പനയ്കകെത്തുന്നുണ്ട്.  190 kW പവറും 600 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍, 250 kW കരുത്തും 450 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തുടങ്ങിയവയാണ് വാഹനത്തിന്‍റെ ഹൃദയങ്ങള്‍. 225 കിലോമീറ്ററാണ് പരമാവധി വേഗത. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് വാഹനത്തിലെ ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിന്‍ മോഡലാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി ഹുറാകാന്‍ പൃഥ്വിരാജ്  സ്വന്തമാക്കിയതും സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഏകദേശം മൂന്നരക്കോടി രൂപയോളം മുടക്കി വാങ്ങിയ വാഹനത്തിന് ഏഴ് ലക്ഷം രൂപയോളം മുടക്കി കെഎൽ–7–സിഎൻ–1 എന്ന നമ്പര്‍ സ്വന്തമാക്കിയതും 43.16 ലക്ഷം രൂപ നികുതി ഇനത്തിൽ നൽകിയതുമൊക്കെ അന്ന് ചര്‍ച്ചയായിരുന്നു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം