ധീരമായ നിലപാടുമായി പ്രിഥ്വിരാജ്; ഞാന്‍ അവര്‍ക്കൊപ്പം മാത്രം

അമ്മ' യില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. താരസംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പൂര്‍ണപിന്തുണ അറിയിച്ചാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്. അതേസമയം തന്റെ സമ്മര്‍ദ്ദം മൂലമല്ല ദിലിപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്നും പൃഥിരാജ് മാധ്യമത്തിനു നല്‍കിയ

ധീരമായ നിലപാടുമായി പ്രിഥ്വിരാജ്; ഞാന്‍ അവര്‍ക്കൊപ്പം മാത്രം
prithwiraj

അമ്മ' യില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. താരസംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പൂര്‍ണപിന്തുണ അറിയിച്ചാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്. അതേസമയം തന്റെ സമ്മര്‍ദ്ദം മൂലമല്ല ദിലിപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്നും പൃഥിരാജ് മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

“റീമ, രമ്യ, ഗീതു, ഭാവന നാലു പേരുടെയും ഈ ധീരതയെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ അവരോടൊപ്പമാണ്, അവരുടെ തീരുമാനത്തിനൊപ്പമാണ്. അതിനോടു വിമർശനം ഉള്ളവർ ഉണ്ടായിരിക്കാം പക്ഷെ അതെല്ലാം വ്യക്തിനിഷ്ഠമാണ്.” ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചു 4 നടിമാർ സംഘടനയിൽ നിന്നും രാജി വെച്ച് ഇറങ്ങിപോന്നതിനെ കുറിച്ച് പൃഥ്വിരാജ് ഇങ്ങനെ പ്രതികരിച്ചു.

ആക്രമത്തിനിരയായ പ്രമുഖ നടി എന്റെ സുഹൃത്താണ്. ആ സംഭവത്തിന്റെ ആഘാതത്തിൽ നിന്നും ഞാൻ ഇപ്പോഴും പൂർണമായി മുക്തനായിട്ടില്ല. എന്നാൽ തനിക്കു നേരെ ഉണ്ടായ ക്രൂരതയെ മറച്ചു പിടിക്കാതെ പൊതുജനമധ്യത്തിൽ തുറന്നു പറഞ്ഞു പോരാടിയ നടിയോട് ഇപ്പോൾ കൂടുതൽ ബഹുമാനം ആണെന്നും പൃഥ്വി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ കൃത്യമായി പറയേണ്ട ഇടത്ത്, പറയേണ്ട സമയത്ത് പറഞ്ഞിരിക്കും, ഒരിക്കലും നിശ്ശബ്ദനായിരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു