നവംബര്‍ 3 മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല; സമരം പ്രഖ്യാപിച്ച് ഉടമകള്‍

Share
നവംബര്‍ 3 മുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല; സമരം പ്രഖ്യാപിച്ച് ഉടമകള്‍

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വനിതകൾക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ പദ്ധതിമൂലമുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബർ 3 മുതൽ സർവീസുകൾ നിർത്തിവയ്ക്കാൻ സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി തീരുമാനിച്ചു.

സർക്കാരുമായി ചർച്ചകൾ നടത്തുകയും നിവേദനം നൽകുകയുമെല്ലാം ചെയ്തിട്ടും പരിഹാരം കാണാതെ വന്നതോടെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാൻ സമിതി തീരുമാനിച്ചത്.

പ്രതിഷേധത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ബസ് ഉടമകൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഓരോ ദിവസവും രണ്ടുപേര്‍ വീതമാണ് നിരാഹാരമിരിക്കുന്നത്. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കുക, ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരാനാണ് സമിതിയുടെ തീരുമാനം.

നാലരവര്‍ഷം മുന്‍പാണ് യാത്രാനിരക്ക് വര്‍ധിപ്പിച്ചതെന്നും ബസ് ഉടമകള്‍ പറഞ്ഞു. മിനിമം ചാര്‍ജ് 15 രൂപയും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.

Read more

‘പെട്രോളിലെ എഥനോൾ മിശ്രണം 20 ശതമാനത്തിൽ കൂട്ടില്ല’; സർക്കാർ നയം വ്യക്തമാക്കി കേന്ദ്രമന്ത്രി

‘പെട്രോളിലെ എഥനോൾ മിശ്രണം 20 ശതമാനത്തിൽ കൂട്ടില്ല’; സർക്കാർ നയം വ്യക്തമാക്കി കേന്ദ്രമന്ത്രി

പനാജി: പെട്രോളിൽ എഥനോൾ ചേർക്കുന്നത് നിലവിലുള്ള 20 ശതമാനത്തിൽ കൂടുതൽ ഉയർത്താൻ കേന്ദ്ര സർക്കാരിന് നിലവിൽ പദ്ധതിയില്ലെന്ന് വ്യക്

"ഇതു വിമർശനമല്ല"; സൈബർ ആക്രമണത്തിനെതിരേ പരാതി നൽകി രശ്മികയും വിജയ് ദേവരകൊണ്ടയും

"ഇതു വിമർശനമല്ല"; സൈബർ ആക്രമണത്തിനെതിരേ പരാതി നൽകി രശ്മികയും വിജയ് ദേവരകൊണ്ടയും

സൈബർ ആക്രമണത്തിനെതിരേ നിയമ നടപടികൾ സ്വീകരിച്ച് താര ദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. കോഫീ വിത്ത് കരൺ എന്ന ഷോയിൽ പങ്കെടുത്

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ബെന്‍സ് കാര്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ച വരുത്തിയ എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനി