സ്വ​കാ​ര്യ ബ​സ് സ​മ​രം പി​ൻ​വ​ലി​ച്ചു; ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച വിജയം

Share

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ന​ട​ത്താ​നി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​രം പി​ൻ​വ​ലി​ച്ചു. കോ​ട്ട​യം നാ​ട്ട​കം ഗ​സ്റ്റ്ഹൗ​സി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ബ​സ് ഉ​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ര​ക്കു​വ​ർ​ധ​ന അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളി​ൽ ച​ർ​ച്ച ‌തു​ട​രും. ഈ ​മാ​സം 18ന​കം പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​സു​ട​മ​ക​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഡീ​സ​ൽ സ​ബ്സി​ഡി ന​ൽ​ക​ണ​മെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണം എ​ന്നാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം ചാ​ർ​ജ് ആ​റ് രൂ​പ​യാ​ക്ക​ണം, കി​ലോ മീ​റ്റ​റി​ന് ഒ​രു രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണം, തു​ട​ർ​ന്നു​ള്ള ചാ​ർ​ജ് യാ​ത്ര നി​ര​ക്കി​ന്‍റെ 50 ശ​ത​മാ​ന​മാ​ക്ക​ണം എ​ന്നി​വ​യാ​ണ് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ. കോ​വി​ഡ് കാ​ലം ക​ഴി​യു​ന്ന​തു​വ​രെ വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​യു​ക്ത സ​മി​തി ആ​വ​ശ്യ​പെ​ട്ടിരുന്നു.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ