പ്രിയങ്കയുടെ വളർത്തുനായ ഡയാന ചോപ്രയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. കരീബിയൻസിൽ മധുവിധു ആഘോഷിച്ച് മടങ്ങിയെത്തിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തന്നെയാണ് ഡയാനയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവച്ചത്. ലോസ് ഏഞ്ചൽസ് വളരെ തണുപ്പാണ് എന്ന് അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവച്ചത്. ചുവന്ന ജാക്കറ്റും ധരിച്ച് കിടക്കുന്ന ഡയാനയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
ചിത്രത്തിൽ ഡയാനയെക്കാളും ആളുകളുടെ ശ്രദ്ധയാകാർഷിച്ചത് നായക്കുട്ടി അണിഞ്ഞ ആ ജാക്കറ്റ് ആയിരുന്നു. അന്താരാഷ്ട്ര സ്റ്റൈൽ ബ്രാൻഡ് കമ്പനിയായ മോങ്കലറിന്റെ ഹുദി ജാക്കറ്റാണ് ഡയാന ധരിച്ചിരിക്കുന്നത്. 36,84,479 രൂപയാണ് ഇതിന്റെ വില. ചിത്രത്തിനെതിരെ വിമർശനങ്ങളുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ നവമാധ്യമങ്ങളിൽ ചൂടൻ ചർച്ചകൾ തന്നെ നടക്കുന്നുണ്ട്