കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

Share

കോഴിക്കോട് ∙ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപ്പാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 25 ശതമാനത്തിലധികം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയാകുന്നതു വരെ നിരോധനാജ്ഞ തുടരും. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ 5 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല. ആരാധനാലയങ്ങളിലും വിവാഹങ്ങളുൾപ്പെടെയുള്ള ചടങ്ങുകളിലും 5 പേരിൽ കൂടുതൽ പങ്കെടുക്കരുത്. അവശ്യ സർവീസുകളൊഴികെയുള്ള കടകൾ വൈകിട്ട് 7ന് അടയ്ക്കണം. ഹോട്ടലുകളും 7ന് അടയ്ക്കണം. 9 വരെ പാഴ്സൽ നൽകാം.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. നിയന്ത്രണങ്ങള്‍ പാലിക്കാതെ ജനം തെരുവിലിറങ്ങിയാല്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകേണ്ടിവരുമെന്നാണ് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്. വാഹനങ്ങളിലും പൊതുയിടങ്ങളിലും പൊലിസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ വ്യക്തമാക്കി. നൈറ്റ് കര്‍ഫ്യൂ സമയത്ത് ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ നിയമനടപടി ഉണ്ടാകും.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു