തിരുവനന്തപുരം മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്നുകാരി ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി പ്രമുഖർ. മോഹൻലാലിന് പിന്നാലെ കമലഹാസൻ, ശശി തരൂർ വ്യവസായികളായ ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര, എന്നിവരും ആര്യക്ക് അഭിനന്ദനം അറിയിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്യയുട ചിത്രം പങ്കുവെച്ചുകൊണ്ട് കമല്‍ ഹാസന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ‘ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ആര്യ രാജേന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്നാണ് കമല്‍ ഹാസന്‍ കുറിച്ചിരിക്കുന്നത്.
ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ആര്യ രാജേന്ദ്രനെ ഗൗതം അദാനി ആശംസകള്‍ അറിയിച്ചത്. തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്. ‘ഇതാണ് അവിശ്വസനീയമായ ഇന്ത്യ’ വാര്‍ത്ത പങ്കുവച്ച് അദാനി കുറിച്ചു.
രാജ്യത്തെ നയിക്കേണ്ട 51 ശതമാനം വരുന്ന യുവജനങ്ങളുടെ പ്രതിനിധിയായ ആര്യ രാജേന്ദ്രന് ഊഷ്മളമായ അഭിനന്ദനമാണ് തിരുവനന്തപുരം എം.പി കൂടിയായ ശശിതരൂർ കൈമാറിയത്. രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യ രാജേന്ദ്രന്‍ കൈവരിച്ചത്. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുടവന്‍മുഗള്‍ ഡിവിഷനില്‍നിന്ന് ആര്യ ജയിച്ചത്.