ചീഫ് ജസ്റ്റിസിനെതിരേ പ്രതിഷേധം; അഭിഭാഷക വിദ്യാർഥികളുടെ എൻറോൾ‌മെന്‍റ് വിലക്കി ബാർ കൗൺസിൽ

Share
ചീഫ് ജസ്റ്റിസിനെതിരേ പ്രതിഷേധം; അഭിഭാഷക വിദ്യാർഥികളുടെ എൻറോൾ‌മെന്‍റ് വിലക്കി ബാർ കൗൺസിൽ

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിക്കുന്നതിനെ എതിർത്തവരുടെ എൻറോൾമെന്‍റ് നടത്തില്ലെന്ന് പ്രഖ്യാപിച്ച് ബാർ കൗൺസിൽ ഒഫ് ഇന്ത്യ (ബിസിഐ). താത്കാലിക വിലക്കാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈദരാബാദ് നാഷണൽ അക്കാഡമി ഒഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് ( എൻഎഎൽഎസ്എആർ) 2026 ബാച്ചിലെ ബിരുദ ധാരികളുടെ എൻറോൾമെന്‍റ് ആണ് വിലക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരേ വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ബിസിഐ ചെയർമാൻ അക്കാഡമി വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

തൊഴിൽരഹിതർക്കെതിരേ ചീഫ് ജസ്റ്റിസ് നടത്തിയ വിവാദ പരാമർശത്തിന്‍റെ പശ്ചാത്തലത്തിലാണ് വിദ്യാർഥികൾ അദ്ദേഹത്തെ ക്ഷണിക്കുന്നതിൽ പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് പിന്തുണ തേടിയവരെയും ഏകോപിപ്പിച്ചവരെയും കണ്ടെത്താൻ ബിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിവേദനങ്ങൾ, മെമ്മോറാണ്ടം, ഹർജികൾ എന്നിവയിൽ ഒപ്പിട്ടവരുടെ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈസ് ചാൻസലർ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഓഗസ്റ്റ് 19ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.

Read more

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സം

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീ

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്