പുതുച്ചേരിയിൽ കോൺഗ്രസ്​ സർക്കാർ വീണു

Share

ചെന്നൈ: പുതുച്ചേരിയിലെ വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു. 12 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്​ സർക്കാറിന്​ ലഭിച്ചത്​.

വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീടദ്ദേഹം രാജി സമര്‍പ്പിക്കുന്നതിനായി ഗവര്‍ണറെ കാണാന്‍ പോയി.

സർക്കാർ താഴെവീണതോടെ തെരഞ്ഞെടുപ്പ്​ വരെ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തും. എം.എൽ.എമാരുടെ കൂട്ടരാജിയാണ്​ നാരായണ സ്വാമി സർക്കാറിന്​ തിരിച്ചടിയായത്​. ഞായറാഴ്ച ഒരു കോൺഗ്രസ്​ എം.എൽ.എയും ഡി.എം.കെ എം.എൽ.എയും രാജിവെച്ചിരുന്നു. കോൺഗ്രസ്​ എം.എൽ.എയും മുഖ്യമന്ത്രിയുടെ പാർലമെന്‍ററി സെക്രട്ടറിയുമായ കെ. ലക്ഷ്​മിനാരായണനും ഡി.​എം.കെയിലെ വെങ്കടേശനുമാണ്​ രാജി സമർപ്പിച്ചത്.

രാജിവെച്ച എം.എൽ.എമാർക്ക്​ ജനങ്ങളുടെ മുഖത്ത്​ നോക്കാൻ കഴിയില്ല. അവരെ ജനം അവസരവാദികളെന്ന്​ വിളിക്കുമെന്നും വി. നാരായണസ്വാമി നിയമസഭയിൽ പറഞ്ഞു.

നേരത്തേ മൂന്ന്​ എം.എൽ.എമാർ രാജിവെച്ച്​ ബി.ജെ.പിയിൽ ചേർന്നിരുന്നു. ആറ്​ എം.എൽ.എമാർ രാജിവെച്ചതോടെ 28അംഗ പുതുച്ചേരി നിയമസഭയിൽ കോൺ​ഗ്രസ്​ സഖ്യത്തിന്‍റെ പിന്തുണ 12 ആയി ചുരുങ്ങി. അതേസമയം ബി.ജെ.പി അടങ്ങുന്ന പ്രതിപക്ഷത്തിന്​ അംഗബലം 14 ആയി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ