30 മനുഷ്യരെ കൊല്ലാനുള്ള വിഷമുള്ള മത്സ്യം, പാകം ചെയ്യാൻ പ്രത്യേകം ലൈസൻസ്‌ നിര്‍ബന്ധം; പക്ഷെ ജപ്പാന്‍കാരുടെ പ്രിയപ്പെട്ട ഭക്ഷണം

ഏകദേശം 30 മനുഷ്യരെ കൊല്ലാനുള്ള വിഷമുള്ള മത്സ്യം,പക്ഷെ ഇവനാണ് ജപ്പാന്‍കാരുടെ വിശിഷ്ട ഭക്ഷണം എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ .?എന്നാല്‍ അതാണ്‌ സത്യം .

30 മനുഷ്യരെ കൊല്ലാനുള്ള വിഷമുള്ള മത്സ്യം, പാകം ചെയ്യാൻ പ്രത്യേകം ലൈസൻസ്‌ നിര്‍ബന്ധം; പക്ഷെ ജപ്പാന്‍കാരുടെ പ്രിയപ്പെട്ട ഭക്ഷണം
puffer-fish

ഏകദേശം 30 മനുഷ്യരെ കൊല്ലാനുള്ള വിഷമുള്ള മത്സ്യം,പക്ഷെ ഇവനാണ് ജപ്പാന്‍കാരുടെ വിശിഷ്ട ഭക്ഷണം എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ .?എന്നാല്‍ അതാണ്‌ സത്യം .പഫ്ഫർ ഫിഷ്‌ എന്നാണ് ഈ മത്സ്യത്തിന്റെ പേര് .ഇതിന്റെ ജാപ്പനീസ്‌ പേരാണു ഫുഗു. സയനയിഡിനേക്കാൾ 1200 ഇരട്ടി ശക്തമായ വിഷമായ ടെട്രോഡോടോക്സിന്‍ ഇതിന്റെ ശരീരത്തിൽ ഉണ്ട്. അതായതു ഏകദേശം 30 മനുഷ്യരെ കൊല്ലാനുള്ള വിഷം .

ഇതു കൊണ്ടുള്ള ഭക്ഷണം പാകം ചെയ്യാൻ പ്രത്യേകം ലൈസൻസ്‌ വേണം. 3 കൊല്ലത്തിനു മുകളിൽ പരിശീലനം, എഴുത്തു പരീക്ഷ , പ്രാക്റ്റിക്കൽ എന്നിവ കഴിഞ്ഞ ശേഷമേ ലൈസൻസ്‌ കിട്ടുകയുള്ളു. പ്രാക്റ്റിക്കൽ പരീക്ഷ വളരെ രസകരമാണ്. സ്വന്തം കൈ കൊണ്ടു മീൻ വൃത്തിയാക്കി, ആ മീൻ കൊണ്ടു ഭക്ഷണം ഉണ്ടാക്കി അതു കഴിച്ച്‌ കാണിക്കണം. പാചകം ചെയ്യുന്നയാള്‍ ജീവനോടെയുണ്ടെങ്കില്‍ ലൈസന്‍സ് കിട്ടും.അപ്പോള്‍ കാര്യങ്ങളുടെ ഗൌരവം മനസ്സിലായി കാണുമല്ലോ .

പഫ്ഫർ ഫിഷിന്റെ മാംസത്തില്‍ വിഷം ഇല്ല എന്നതാണ് മറ്റൊരു കൌതുകം . ഇവയുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയ ആണു വിഷവാഹകർ. അതിനാൽ തന്നെ ആന്തരികാവയവങ്ങൾ , കണ്ണു എന്നിവയിൽ ആണു വിഷം. വളരെ ശ്രദ്ധിച്ച്‌ ആന്തരികാവയവങ്ങൾ നീക്കി , അവ സംസ്കരിക്കാൻ കൊണ്ടു പോകാൻ സ്റ്റീൽ പെട്ടിയിൽ പൂട്ടി വെച്ച ശേഷം ആണു ഭക്ഷണം പാകം ചെയ്യൽ. പല രീതിയിൽ പാചകം ഉണ്ട്‌. പച്ച (raw) മാംസം അരിഞ്ഞു സോസിൽ മുക്കി കഴിക്കേണ്ട സാഷിമിആണ് പ്രധാന വിഭവം.

2000-2012 ഇനിടയ്ക്ക്‌ ഗവർണ്ൺമന്റ്‌ കണക്കനുസരിച്ച്‌ 23 പേർ ഫുഗു കഴിച്ച്‌ മരണപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഹോട്ടലിൽ അല്ലാതെ സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ ശ്രമിച്ചതിനിടയിൽ ആണു.100 ഡോളറിനു മുകളിൽ ആണു ഇവ കൊണ്ടുള്ള ഭക്ഷണത്തിന്റെ വില.

Read more

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡു

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയു