ഇനി പട്ടം പറത്താം വിലക്കുകളില്ലാതെ

1

ലാഹോർ: ബസന്ത് ആഘോഷത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താൻ നീക്കിയെന്ന്പഞ്ചാബ് വാർത്താ, സംസ്കാരിക മന്ത്രി ഫയ്യാസുൽ ഹസൻ ചോഹാൻമാധ്യമങ്ങളെ അറിയിച്ചു. ലാഹോറിന്‍റെ പാരമ്പരാഗതമായ ആഘോഷങ്ങളിൽ ഒന്നായ പട്ടം പറത്തലാണ് ബസന്ത്. പഞ്ചാബ് പ്രവിശ്യാ സർക്കാറാണ് 2005ൽ പാക് സുപ്രീംകോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കിയത്. ഫെബ്രവരിയിൽ ബസന്ത് ആഘോഷത്തോടുകൂടി ലാഹോറിന്‍റെപാരമ്പര്യം ഞങ്ങൾ വീണ്ടെടുക്കുകയാണെന്നും, ഹസൻ ചോഹാൻ അറിയിച്ചു. ആഘോഷത്തിനിടെ വെടിവെപ്പും കൊലപാതകവും ഉണ്ടായ സാഹചര്യത്തിലാണ് പാക് സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ, പട്ടത്തിൽ കെട്ടുന്ന കട്ടിയുള്ള ചരട് കഴുത്തിൽ കുടുങ്ങി അപകടങ്ങൾ സംഭവിക്കുന്നതും വിലക്കിന് കാരണമായി. 12വർഷത്തിന് ശേഷമാണ് വിലക്ക് നീക്കുന്നത്. ബസന്ത് ആഘോഷ സമയത്ത് ദശലക്ഷ കണക്കിന് രൂപയുടെ വ്യാപാരമാണ് നടക്കുന്നത്.അതുകൊണ്ടുതന്നെ വിലക്കുനീക്കത്തിലൂടെ വിനോദസഞ്ചാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം കൂടി പഞ്ചാബ് ഗവൺമെന്‍റിനുണ്ട്.