
ചണ്ഡീഗഡ്; പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ വാഹനാപകടത്തില്‍ അന്തരിച്ചു. അമൃതസര്‍-ജലന്ധര്‍ ദേശീയ പാതയില്‍ വച്ചായിരുന്നു അപടകം. ദില്‍ജാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിക്കുകയായിരുന്നു.
കാറിന്റെ മുന്‍ഭാഗം തകര്‍ത്താണ് ഗായകനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് ഗായകന്റെ മരണത്തില്‍ അനുശോചിച്ചു.