പുടിന്റെ 4780 കോടിയുടെ ‘ആകാശകൊട്ടാരം’

0

പുറമേ നിന്നും നോക്കിയാല്‍ ഒരു സാധാരണ യാത്രാവിമാനം. എന്നാല്‍ ഈ വിമാനത്തിനുള്ളിലെ കാഴ്ചകള്‍ കണ്ടാല്‍ ആരുമൊന്നു അമ്പരക്കും. ലോകത്തെ ഏറ്റവും വലിയ ശക്തി രാജ്യങ്ങളിലൊന്നായ റഷ്യയുടെ മേധാവി വ്ളാദിമിർ പുടിന്റെ 4780 കോടി രൂപ വിലമതിക്കുന്ന യാത്രാവിമാനത്തെ കുറിച്ചാണ് ഈ പറയുന്നത്.

റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് ഇത്. ലോകത്തില്‍ വെച്ചേറ്റവും മികച്ച ആശയവിനിമയ ഉപകരണങ്ങള്‍ ആണ് ഇതിലുള്ളത്. മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് പോലും ഈ വിമാനം സുരക്ഷിതമാണ്. വിമാനത്തിൽ ഇരുന്ന് തന്നെ രാജ്യത്തെ ത്രിതല സേനകൾക്കു നിർദ്ദേശങ്ങൾ നല്‍കാനും അവിടെ ഇരുന്ന് തന്നെ കാര്യങ്ങൾ നിയന്ത്രിക്കാനും സാധിക്കും.

കിടപ്പറ, ജിം ഉള്‍പെടെ ഈ വിമാനത്തില്‍ ഇല്ലാത്ത സൗകര്യങ്ങള്‍ ഒന്നുമില്ല. മണിക്കൂറിൽ 901 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കാൻ ശേഷിയുള്ള പുടിന്റെ വിമാനം വൊറോനെഷ് എയർക്രാഫ്റ്റ് പ്രൊഡക്‌ഷൻ അസോസിയേഷനാണ് നിർമിച്ചിരിക്കുന്നത്.