എന്നും ലോകത്തിനു അത്ഭുതമാണ് ഗിസയിലെ പിരമിടുകള്‍ .ഇന്നും ശാസ്ത്രത്തിനു പൂര്‍ണ്ണമായി പിടികൊടുക്കാത്ത ഒന്നാണ് അവ. 4500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശാസ്ത്രം ഒട്ടും പുരോഗതി നേടിയിട്ടില്ല എന്നും നമ്മള്‍ വിശ്വസിക്കുന്ന അക്കാലത്താണ് പിരമിടുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
പിരമിഡിനകത്ത് എന്താണെന്നു പൂർണമായും കണ്ടെത്താൻ പോലും സാധിച്ചിട്ടില്ല. ഇതിനു പരിഹാരമായി ‘ സ്കാൻ പിരമിഡ്സ്’ എന്ന പ്രോജക്ടിന് പാരിസ് ഹിപ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ജപ്പാനിലെ നഗോയ സർവകലാശാലയിലെയും ഗവേഷകർ തുടക്കമിട്ടിരിക്കുകയാണ്.
ഇതുപ്രകാരം കഴിഞ്ഞ നവംബറില്‍ പിരമിഡിന്റെ ഉൾഭാഗത്തു സ്കാന്നിംഗ് നടത്തിയ ശാസ്ത്രജര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പിരമിഡിന്റെ ഏകദേശം അടിത്തട്ടിലായി 30 മീറ്റർ നീളമുള്ള ഒരു രഹസ്യ അറയുണ്ട്. അതിനകത്ത് എന്തോ ഒന്നിരിപ്പുണ്ട്. അതെന്താണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രം. 4500 വര്‍ഷമായി ആരും തൊടാത്ത പിരമിഡിലെ രഹസ്യ അറയിൽ പിരമിഡിനെപ്പറ്റിയുള്ള മുഴുവൻ രഹസ്യങ്ങളും പറഞ്ഞു തരാൻ ശേഷിയുള്ള രേഖകൾ അതിനകത്തുണ്ടായേക്കാം എന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.
ഇതിനെ കുറിച്ചു കൂടുതല്‍ അറിയാന്‍ ഒരു റോബട്ടിനെ തയാറാക്കി അറയിലേക്ക് അയയ്ക്കാനാണു തീരുമാനം.1.4 ഇഞ്ച് മാത്രം വലുപ്പമുള്ള ദ്വാരമുണ്ടാക്കി അതുവഴി ഒരു കുഞ്ഞൻ ‘ഇൻഫ്ലേറ്റബ്ൾ’ റോബട്ടിനെ കയറ്റിവിടും. അകത്തുകയറിയാലുടൻ അത് ‘വീർത്തു വലുതായി’ ഡ്രോണിനു സമാനമാകും. പിന്നെ രഹസ്യ അറയിലേക്കു കടന്ന് കാഴ്ചകൾ പകർത്തും. അതാണു ലക്ഷ്യം. എന്തായിരിക്കും അറയിലെന്നതു അതുവരെ അഭ്യൂഹങ്ങള്‍ മാത്രമായി തുടരുകയെ നിവര്‍ത്തിയുള്ളൂ.