വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ്, ഓഫർ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

Share

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാന വിലയുടെ 20 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 വരെയാണ് പ്രമോഷന്‍ തുടരുക. ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്താലാണ് പ്രത്യേക ഓഫര്‍ ലഭിക്കുക. ദേശീയ ദിന ഓഫറിന്‍റെ ഭാഗമായി ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്യണം. ഓഫറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Read more

സ്വിഗി, സോമാറ്റോ ഡെലിവറിക്കാർ സൂക്ഷിക്കുക! ലഹരി വില്പന നടത്തുന്നു എന്ന് പരാതി ഉണ്ട്‌, ഈ പരിപാടി നിർത്തണം: മുന്നറിയിപ്പുമായി രമേശ്‌ ചെന്നിത്തല

സ്വിഗി, സോമാറ്റോ ഡെലിവറിക്കാർ സൂക്ഷിക്കുക! ലഹരി വില്പന നടത്തുന്നു എന്ന് പരാതി ഉണ്ട്‌, ഈ പരിപാടി നിർത്തണം: മുന്നറിയിപ്പുമായി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വ്യാപനവുമായി ബന്ധപ്പെട്ട പരാതികള്‍ ശക്തമാകുന്നതിനിടെ, ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്

'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ

'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ

കൊച്ചി: 'അമ്മ' സംഘടന ഇനി നയിക്കുക അഡ്‌ഹോക്ക് കമ്മിറ്റി. ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. രമേഷ് പിഷാരടിയാണ് കൺവീനർ. കെ