ഖത്തറിലുള്ള മലയാളികളുടെ വിവരം നോർക്ക ശേഖരിക്കുന്നു

ഖത്തറിലുള്ള മലയാളികളുടെ വിവരം നോർക്ക ശേഖരിക്കുന്നു. ഖത്തറിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു.

ഖത്തറിലുള്ള മലയാളികളുടെ വിവരം നോർക്ക ശേഖരിക്കുന്നു
quater

ഖത്തറിലുള്ള മലയാളികളുടെ വിവരം നോർക്ക ശേഖരിക്കുന്നു. ഖത്തറിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. ആറര ലക്ഷത്തോളം ഇന്ത്യക്കാർ ഖത്തറിൽ കഴിയുന്നുണ്ട്. അവരിൽ മൂന്നു ലക്ഷം പേർ മലയാളികളാണ്.

സൗദി ഉൾപ്പെടെയുള്ള ചില പശ്ചിമേഷ്യൻ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഖത്തറിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. തുടര്‍ന്ന്‍ ഖത്തറിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
ഭീകരവാദത്തിന് പിന്തുണ നൽകുകയും ഭീകരർക്ക് സാന്പത്തിക സഹായം നൽകുകയും ചെയ്യുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.

അതേസമയം ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സ് സൗദി റദ്ദാക്കി. ഖത്തര്‍ വിമാനക്കമ്പനിയുടെ സൗദിയിലെ എല്ലാ ഓഫിസുകളില്‍ 48 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടണമെന്നും ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

Read more

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി