ഖത്തറിൽ ഈയിടെ പ്രഖ്യാപിച്ച തൊഴിൽ നിയമത്തിലെ സ്പോൺസർഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട ചില നിബന്ധനകളിൽ മാറ്റം വരുത്തി. കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ജോലിമാറ്റത്തിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറണമെങ്കിൽ പുതിയ കമ്പനിയിൽ ഒരേ രാജ്യം, തൊഴിൽ എന്നിവ ഉൾകൊള്ളുന്ന വിസ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് നീക്കം ചെയ്തത്.
അറുപതു വയസ്സ് കഴിഞ്ഞവർക്ക് വിസ പുതുക്കി നൽകില്ലെന്ന നിബന്ധനയും റദ്ധാക്കിയിട്ടുണ്ട്. പുതിസ്ഥാപനത്തില്‍ നിലവിലെ വിഭാഗത്തില്‍പ്പെട്ട ജോലിയിലേക്ക് മാത്രം മാറ്റമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ ഏറെ ഗുണകരമാകുന്നതാണ് ഈ മാറ്റം.
ഖത്തറില്‍ തൊഴില്‍ മാറുന്ന വ്യക്തി പുതിയ സ്ഥാപനത്തില്‍ നിലവിലെ വിഭാഗത്തില്‍പ്പെട്ട വീസയിലേക്ക് തന്നെ മാറണം എന്നായിരുന്നു വ്യവസ്ഥ.ഇതിന് പുതിയ സ്ഥാപനത്തില്‍ ക്യാറ്റഗറിയിലുള്ള വീസ ഉണ്ടാകണം.ഈ നിബന്ധനയാണ് തൊഴില്‍ മന്ത്രാലയം ഒഴിവിക്കായിരിക്കുന്നത്. മന്ത്രാലയത്തിന്റൈ വെബ്‌സൈറ്റില്‍ നിന്നും ഇത് നീക്കം ചെയ്തിട്ടുമുണ്ട്.അറുപത് വയസില്‍ താഴെയുള്ളവര്‍ക്ക് തൊഴില്‍ മാറ്റത്തിന് അര്‍ഹതയില്ലെന്ന് വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്.ഖത്തറില്‍ കഴിഞ്ഞ നമാസം നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിബന്ധനകളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.