ഖത്തറിനെതിരേ സൗദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ ഗള്‍ഫ് നേതാക്കള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഉപരോധം നീക്കുന്നതിന്റെ ആദ്യ പടിയായി ഖത്തര്‍ പൗരന്മര്‍ക്കു മേലുള്ള ഉപരോധത്തിനു അയവ് വരുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടനില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഖത്തര്‍ ഉപരോധം ഇവരുടെ ചര്‍ച്ചയിലെ പ്രധാന വിഷയമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ലണ്ടനിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തുന്നത്.ഖത്തറില്‍ നിന്ന് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഇപ്പോള്‍ തടയപ്പെട്ടിരിക്കുകയാണ്. ഇതില്‍ ഇളവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പൗരന്മാരുടെ യാത്ര തടസങ്ങള്‍ നീക്കുകയാണ് ആദ്യഘട്ടത്തില്‍.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപരോധം അവസാനിപ്പിച്ചാല്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്കു ഖത്തറിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാന്‍ സാധിക്കും. പതിനായിര കണക്കിന് ഗള്‍ഫ് പൗരന്മാര്‍ക്ക് തീരുമാനം ആശ്വാസമായി മാറും.