'ശബരിമലയിൽ കയറിയ ആദ്യ സ്ത്രീകൾ ആര്'?; വിവാദ ചോദ്യം പിൻവലിച്ച് പി എസ് സി

'ശബരിമലയിൽ കയറിയ ആദ്യ സ്ത്രീകൾ ആര്'?;  വിവാദ ചോദ്യം പിൻവലിച്ച്  പി എസ് സി
sabarimala-psc_710x400xt

തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധിക്ക് ശേഷം സന്ദർശനം നടത്തിയ ആദ്യ യുവതികൾ ആരെന്ന ചോദ്യം പിഎസ്‍സി ചോദ്യപ്പേപ്പറിൽ നിന്ന് പിൻവലിച്ചു. ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിലേക്ക് മാർച്ച് മൂന്നിന് നടന്ന പിഎസ്‍സി പരീക്ഷയിലായിരുന്നു ശബരിമലയെക്കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നത്.

ബിന്ദു, തങ്കം, കല്യാണി, കനക ദുർഗ ഇനീ പേരുകളായിരുന്നു ഓപ്ഷനിൽ കൊടുത്തിരിക്കുന്നത്.  പന്തളം കൊട്ടാരമടക്കം ചോദ്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ചോദ്യം പിൻവലിച്ചത്.

വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് ചോദ്യമെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അടിയന്തര യോഗം ചേർന്ന് വിമർശിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനം മറന്ന് തുടങ്ങിയ ഭക്തരെ അത് വീണ്ടും ഓർമിപ്പിച്ച് വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും യോഗം ആരോപിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് ചോദ്യം പിൻവലിക്കാൻ പിഎസ്‍സി തീരുമാനിച്ചതെന്നാണ് സൂചന. ചോദ്യത്തെ സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, വിവിധ മേഖലയിലെ വിദഗ്‍ധർ ഉൾപ്പെടുന്ന പാനലാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതെന്നും ആദ്യം പിഎസ്‍സിയുടെ വിശദീകരിച്ചിരുന്നത്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്