മുല്ലമൊട്ടുകൾ തുന്നിച്ചേർത്ത വസ്ത്രം; മെഹന്തിക്ക് രാജകുമാരിയെപോലെ രാധിക

0

മെഹന്തി ആഘോഷത്തിൽ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി രാധിക മെർച്ചന്റ്. മഞ്ഞ ലെഹങ്ക ചോളിയായിരുന്നു രാധിക മെർച്ചന്റ്. മഞ്ഞ ലെഹങ്ക ചോളിയായിരുന്നു രാധികയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്നതായിരുന്നു ഫ്ലോറൽ പ്രിന്റ് ഷാൾ.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് റിയ കപൂറാണ് രാധികയുടെ മെഹന്തി ലുക്ക് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പ്രമുഖ ഡിസൈനർ അനാമിക ഖന്നയാണ് രാധികയുടെ മെഹന്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. മുലപ്പൂമൊട്ടുകൾ ജമന്തിപൂക്കളും എംബ്രോയഡറി ചെയ്തിട്ടുള്ളതാണ് രാധികയുടെ മനോഹരമായ ഷാൾ.

വസ്ത്രത്തിനിണങ്ങുന്നതായിരുന്നു ഫ്ലോറൽ ആക്സസറീസ്. മിനിമൽ മേക്കപ്പാണ്. ലിപ്സ്റ്റിക്കും ഐഷാഡോയും അണിഞ്ഞിട്ടുണ്ട്. നെറ്റിയിൽ ചെറിയ ചുവപ്പ് പൊട്ട് വച്ചിരിക്കുന്നു. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്.

ബ്രൈഡ്–ടു–ബി ആഘോഷങ്ങൾക്ക് പിങ്ക് സാൽമൺ പിങ്ക് നിറത്തിലുള്ള ലെഹങ്ക ചോളിയാണ് രാധിക അണിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി വിവാഹത്തിനു മുന്നോടിയായുള്ള മാമേരു ആഘോഷങ്ങളും നടന്നിരുന്നു. ബോളിവുഡിലെ പ്രമുഖ താരനിരതന്നെ വിവാഹത്തിനു മുന്നോടിയായി നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.