റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റഫാൽ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായാത്. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.സർവ ധർമ പൂജയുൾപ്പെടെയുള്ള ചടങ്ങുകളോടെയാണ് റഫാലിനെ വരവേറ്റത്.
അംബാലയിലെ വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി. ചടങ്ങിന്റെ ഭാഗമായി വ്യോമാഭ്യാസ പ്രകടനവും നടന്നു..ഇതോടെ റഫാൽ, ‘സ്വർണ്ണ അമ്പുകൾ’ (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ നമ്പർ 17 സ്ക്വാഡ്രണിന്റെ ഭാഗമായി. ചടങ്ങിനോടനുബന്ധിച്ച് അംബാല എയർബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ്മാര്‍ഷല്‍ ആര്.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂലായ് 27-നാണ് ഫ്രാന്‍സില്‍നിന്നാണ് ആദ്യ ബാച്ചില്‍പെട്ട വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 58,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറൊപ്പിട്ടുള്ളത്.