രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതാണ് രഹ്നയെ പുറത്താക്കാന്‍ കാരണമെന്ന് ജമാ അത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഹൈന്ദവസമൂഹത്തിന്റെ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായി ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതിയുടെ കുടുബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായും ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ എ പൂക്കുഞ്ഞ് പറയുന്നു.
സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തിയ യുവതിക്കെതിരെ പ്രസ്തുത വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് പൂക്കുഞ്ഞ് ആവശ്യപ്പെട്ടു. രഹ്ന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമാഅത്ത്മായോ മുസ്ലിം സമുദായമായോ യാതൊരു ബന്ധവും ഇല്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്‌നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്ന ഫാത്തിമ സമുദായത്തിന്റെ പേര് ഉപയോഗിക്കരുതെന്നും ജമാ അത്ത് കൗണ്‍സില്‍ ആവശ്യപ്പെടുന്നു.