സന്നിധാനത്ത് ചോര വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തല്‍; കാലപാഹ്വാനം നടത്തിയതിനു രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിപ്പിച്ചാല്‍ സന്നിധാനത്ത് ചോര വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന വെളിപ്പെടുത്തിയ സംഭവത്തില്‍ സേവ് ശബരിമല പ്രചാരകനും തന്ത്രികുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. കലാപത്തിന്

സന്നിധാനത്ത് ചോര വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തല്‍; കാലപാഹ്വാനം നടത്തിയതിനു രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
rahul-easwar

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിപ്പിച്ചാല്‍ സന്നിധാനത്ത് ചോര വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന വെളിപ്പെടുത്തിയ സംഭവത്തില്‍ സേവ് ശബരിമല പ്രചാരകനും തന്ത്രികുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് കേസിലാണ് എര്‍ണാകുളം പൊലീസ് രാഹുലിനെ അറസ്റ്റ് ചെയതത്.

കാലപാഹ്വാനത്തിന്റെ പേരില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ നന്ദാവനത്തുള്ള ഫഌറ്റില്‍ നിന്നുമാണ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം ചിന്തി അശുദ്ധമാക്കാന്‍ ഒരു സംഘം ഉണ്ടായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ കൊച്ചി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാനായിരുന്നു തങ്ങള്‍ നിശ്ചയിച്ചിരുന്നതെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

രാഹുല്‍ ഈശ്വറിന്റെ പ്ലാന്‍ ബി പരാമര്‍ശം വ്യാപക പ്രതിഷേധമാണ ഏറ്റുവാങ്ങിയത്. രാഹുലിന്റെ പരാമര്‍ശം രാജ്യദ്രോഹത്തിന് സമാനമാണെന്നും, കലാപത്തിന് ഗുഡാലോചന നടത്തിയെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു