അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

Share
അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

ഡൽഹി: 2022ൽ ഉത്തരാഖണ്ഡിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരിച്ച അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിൻ്റെ ഭാഗമാകാൻ ഇന്ത്യാ ഗേറ്റിലെത്തി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. റിസോർട്ടിൽ റിസ്പ്ഷനിസ്റ്റായിരുന്ന അങ്കിതയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ആരോപണവിധേയനായ ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. ഈ കൊലക്കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡ് ചുമതലയുമുള്ള ദുഷ്യന്ത് ഗൗതമിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. കേസിൽ നിലവിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സിബിഐ അന്വേഷണം പൂർത്തിയാകുന്നതു വരെ ദുഷ്യന്ത് ഗൗതമിനെ ഗവർണറായി നിയമിക്കരുതെന്ന് അങ്കിത ഭണ്ഡാരിയുടെ പിതാവ് ബഹുമാനപ്പെട്ട രാഷ്ട്രപതിയോട് അഭ്യർഥിച്ചു. സിബിഐയിൽ നിന്ന് ദുഷ്യന്ത് ഗൗതമിനെ സംരക്ഷിക്കാൻ ബിജെപി എന്തിനാണ് ശ്രമിക്കുന്നതെന്നും പിതാവ് ചോദിച്ചു. ഉത്തരാഖണ്ഡ് കോൺഗ്രസ് പാർട്ടി ഈ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവിൻ്റെ ഈ നീക്കം. അങ്കിത ഭണ്ഡാരി കൊലപാതക കേസിൽ സിക്കിം ഗവർണറായി നിയമിതനായ ദുഷ്യന്ത് കുമാർ ഗൗതമിൻ്റെ പേര് ഉയർന്നു കേട്ടിരുന്നു.

नेता विपक्ष श्री @RahulGandhi और कांग्रेस महासचिव एवं सांसद श्रीमती @priyankagandhi जी ने अंकिता भंडारी के परिवार से इंडिया गेट पर मुलाकात की।

साल 2022 में अंकिता भंडारी की हत्या कर दी गई थी। इस मामले में BJP के राष्ट्रीय महासचिव व उत्तराखंड प्रभारी रहे दुष्यंत गौतम पर आरोप लगे थे।

आरोप था कि अंकिता पर दुष्यंत गौतम को सर्विस देने का दबाव बनाया गया था। जब अंकिता ने मना किया तो उसकी हत्या कर दी गई।

जिस दुष्यंत गौतम पर आरोप लगे, नरेंद्र मोदी ने उसे इनाम देते हुए सिक्किम का राज्यपाल बना दिया है।

देश की बच्चियां और महिलाएं देख रही हैं कि कैसे नरेंद्र मोदी और उनकी सरकार दुष्यंत गौतम को बचा रही है।

अंकिता भंडारी को न्याय देने के बजाए पूरी BJP सरकार पीड़ित परिवार की आवाज दबाने पर तुली है।— Congress (@INCIndia) October 14, 2026

Embedded JavaScript

ഗവർണറായുള്ള ദുഷ്യന്ത് കുമാർ ഗൗതമിൻ്റെ നിയമനത്തിനെതിരെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഗണേഷ് ഗോഡിയാലിൻ്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഒരു മണിക്കൂർ മൗനം ആചരിച്ചിരുന്നു.

2022 സെപ്റ്റംബർ 18ന് കൊല്ലപ്പെട്ട അങ്കിതയുടെ മൃതദേഹം നാല് ദിവസത്തിന് ശേഷം ഒരു കനാലിൽനിന്നാണ് കണ്ടെടുത്തത്. ഈ കേസിൽ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയായ പുൽകിത് ആര്യയും മറ്റു രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഒരു വിഐപി കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ആരോപണം.

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിൻ്റെ ചുമതലയുണ്ടായിരുന്ന നേതാവുമായ ദുഷ്യന്ത് കുമാർ ഗൗതമിൻ്റെ പേരായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. സിബിഐ അന്വേഷണം പൂർത്തിയാകുന്നത് വരെ ദുഷ്യന്ത് ഗൗതമിനെ ഗവർണറായി നിയമിക്കരുതെന്നാണ് അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിൻ്റെ ആവശ്യം. രാഷ്ട്രപതിയും കേന്ദ്ര സർക്കാരും അദ്ദേഹത്തിന്റെ നിയമനം തടയണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഇന്ത്യാഗേറ്റിൽ പ്രതിഷേധം നടത്തിവരുന്നത്.

അതേസമയം, ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥികൾ കോൺഗ്രസ് എംപി അംഗോംച ബിമോൾ അകോയിജാമിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചസംഭവത്തിന്മേലുള്ള കോൺഗ്രസ് പാർട്ടിയുടെ മൗനത്തെ ഉത്തരാഖണ്ഡ് ബിജെപി നേതാവ് മൻവീർ സിങ് ചൗഹാൻ ചോദ്യം ചെയ്തു.

Read more

യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് ഇളവുകൾ എടുത്തുകളഞ്ഞ് ട്രംപ്

യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് ഇളവുകൾ എടുത്തുകളഞ്ഞ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിന് വിദേശ പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയായി ട്രംപ് ഭരണകൂടത്തി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്