രാഹുല്‍ വയനാട്ടിലേക്ക്: നാമനിര്‍ദേശ പത്രിക 11:30ന് സമര്‍പ്പിക്കും

രാഹുല്‍ വയനാട്ടിലേക്ക്: നാമനിര്‍ദേശ പത്രിക 11:30ന്   സമര്‍പ്പിക്കും
rahul-priyanka_710x400xt

കല്‍പറ്റ: വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലെത്തി. 11 മണിയോടെ കല്‍പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനിയില്‍ രാഹുല്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഇറങ്ങി. കോഴിക്കോട് വിക്രം മൈതാനിയിൽനിന്ന് 10.45ന് ഹെലിക്കോപ്റ്ററിൽ പ്രിയങ്കാ ഗാന്ധിക്കൊപ്പം വയനാട്ടിലേക്ക്പുറപ്പെട്ട രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.

നാമനിർദേശപത്രിക സമർപ്പിച്ചതിനുശേഷമായിരിക്കും രാഹുലും പ്രിയങ്കയും റോഡ്ഷോ നടത്തുക. കലക്ടറേറ്റ് മുതൽ കൽപറ്റ ടൗൺ വരെയാണിത്. അതേസമയം, സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി.

രാഹുല്‍ എത്തുന്നതിന് മുമ്പായി തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി രാവിലെ 8.45 ഓടെ പ്രത്യേക ഹെലിക്കോപ്റ്ററില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും കല്‍പ്പറ്റയിലെത്തി. ജില്ലയിലെ യുഡിഎഫ് നേതൃത്വവുമായി റോഡ് ഷോ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഇവര്‍ സംസാരിച്ചു

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു